Latest News

അടുത്ത ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുന്നു;സോഷ്യല്‍ മീഡിയയില്‍ നിന്നും ആറ് മാസത്തെ ഇടവേളയെടുക്കാനൊരുങ്ങി ലോകേഷ് കനകരാജ്

Malayalilife
 അടുത്ത ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുന്നു;സോഷ്യല്‍ മീഡിയയില്‍ നിന്നും ആറ് മാസത്തെ ഇടവേളയെടുക്കാനൊരുങ്ങി ലോകേഷ് കനകരാജ്

നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം മുതല്‍ ലിയോ വരെ എല്ലാം ഹിറ്റുകള്‍. ഇപ്പോളിതാ ലിയോ'യ്ക്ക് പിന്നാലെ ആറ് മാസം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലോകേഷ് കനകരാജ്. അടുത്ത ചിത്രത്തിന്റെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണ് ഇത്. ലോകേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ രജനികാന്ത് ആണ്.

തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാവും ആരംഭിക്കുക. തിരക്കഥ പൂര്‍ത്തിയാക്കലും നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷനുമൊക്കെയായി തിരക്കിന്റെ നാളുകളാണ് ലോകേഷിന് മുന്നില്‍ ഇനിയുള്ളത്.

ഒരു സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നത് ഇത് ആദ്യമായല്ല. നേരത്തെ ലിയോയുടെ പ്രഖ്യാപനത്തിന് മുന്‍പും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനിന്നിരുന്നു. കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ലിയോ.

അതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയ്!യും ലോകേഷും ഒരുമിക്കുന്ന സിനിമ, വിജയ് എല്‍സിയുവിലേക്ക് എത്തുമോ എന്ന ചോദ്യം തുടങ്ങി പല കാരണങ്ങളും ഈ ഹൈപ്പിന് പിന്നില്‍ ഉണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയിരുന്നതെങ്കിലും വന്‍ സാമ്പത്തിക വിജയമായി മാറി ചിത്രം

lokesh kanagaraj break from social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക