ജയലളിതയുടെയും എം.ജി.ആറിന്റെയും ജീവിത കഥ പറയുന്ന ചിത്രങ്ങള്‍ തമിഴില്‍ പുരോഗമിക്കുകയാണ്. നിത്യ മോനാന് ജയലളിതായായി എത്തുന്ന ചിത്രത്തിന് പിന്നാലെ അടുത്ത സിനിമയും അണിയറയില്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇരുവരുടേയും രാഷ്ട്രീയജീവിതം ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന എല്‍.കെ.ജിയുടെ പോസ്റ്റര്‍ വന്നത് മുതല്‍ സിനിമ പുതിയ വിവാദത്തിലേക്ക് കടക്കുകയാണ്.
ആര്.ജെ ബാലാജിയും പ്രിയ ആനന്ദും നായികാ നായകന്മാരാകുന്ന ചിത്രത്തിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായിരുന്ന എം.ജിആറിനേയും ജയലളിതയെയുമാണ് പോസ്റ്ററില്‍ താരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. എ.ഐ.ഡി.എം.കെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്താണ് സിനിമയുടെ ടൈറ്റില്‍ തയാറാക്കിയിരിക്കുന്നത്. കെ.ആര് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്നും നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എ.ഐ.എ.ഡി.എം.കെ ഐ.ടി വിഭാഗത്തിലെ അംഗമായ പ്രവീണ്‍ കുമാര്‍.സി തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്, ചിത്രം റിലീസ് ചെയ്താല്‍ ആര്.ജെ ബാലാജിയുടെ കട്ടൗട്ടുകള്‍ കത്തിച്ചു കളയും എന്നാണ്