ഡബ്ല്യുസിസി ഉള്ളതുകൊണ്ട് പുറത്ത് പറയാന്‍ ധൈര്യം ഉണ്ടായി; സ്ത്രീയുടെ മുഖമല്ല ശരീരമാണ് ഇഷ്ടം എന്ന് പറഞ്ഞു കൊണ്ടാണ് ലിജു കൃഷ്ണ പീഡിപ്പിച്ചത്; അവനെ മരിക്കും വരെ റേപ്പിസ്‌റ് എന്നേ വിശേഷിപ്പിക്കാനാവൂ;പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ അതിജീവിത പങ്ക് വച്ചത്

Malayalilife
ഡബ്ല്യുസിസി ഉള്ളതുകൊണ്ട് പുറത്ത് പറയാന്‍ ധൈര്യം ഉണ്ടായി; സ്ത്രീയുടെ മുഖമല്ല ശരീരമാണ് ഇഷ്ടം എന്ന് പറഞ്ഞു കൊണ്ടാണ് ലിജു കൃഷ്ണ പീഡിപ്പിച്ചത്; അവനെ മരിക്കും വരെ റേപ്പിസ്‌റ് എന്നേ വിശേഷിപ്പിക്കാനാവൂ;പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ അതിജീവിത പങ്ക് വച്ചത്

നിവിന്‍ പോളി നായകനായി സണ്ണി വെയിന്‍ നിര്‍മ്മിച്ച പടവെട്ട് സിനിമയും സംവിധായകനും വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന സമയമുണ്ടായിരുന്നു.
പടവെട്ട് സിനിമയുടെ ചിത്രീകരണ ഘട്ടത്തില്‍ സംവിധായകന്‍ ലിജു കൃഷ്ണ മൃഗസമാനമായി നിഷ്ഠൂരമായി റേപ്പ് ചെയ്തുവെന്നാരോപിച്ച് പെണ്‍കുട്ടി രംഗത്തെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. 

നിവിന്‍ പോളി നായകനായി സണ്ണി വെയിന്‍ നിര്‍മ്മിച്ച പടവെട്ട് സിനിമയുടെ ടൈറ്റില്‍ ക്രെഡിറ്റില്‍ നിന്ന് ബലാല്‍സംഗ കേസിലെ പ്രതിയായ ലിജു കൃഷ്ണയുടെ പേര് നീക്കം ചെയ്യണമെന്നും ഈ ആവശ്യമുന്നയിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും സംഘടനകള്‍ക്കും അതിജീവിത കത്തെഴുതിയതുമൊക്ക വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. ഇപ്പോള്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ നിരത്തി പുറത്ത് വന്ന ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ അതിജീവതയും തന്റെ നിലപാട് വ്യ്ക്തമാക്കുകയാണ്.റിപ്പോര്‍ട്ടര്‍ ടിവിയിലെ വാര്‍ത്തയ്ക്കിടയാണ് അജിജീവിത ഇതിനെതിരെ പ്രതികരിച്ചത്.

പടവെട്ട്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണ തന്നെ ക്രൂരമായി പീഡനത്തിനിരയാക്കിയെന്ന് അതിജീവിത പറഞ്ഞു. രണ്ടു വര്‍ഷത്തോളം മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. 
പീഡനം നടന്നതിന് ശേഷം രണ്ടു വര്‍ഷമെടുത്തു പുറത്തിറങ്ങാന്‍. ഡബ്ല്യുസിസി ഉള്ളതുകൊണ്ടാണ് പുറത്ത് പറയാന്‍ ധൈര്യം ഉണ്ടായത്. സ്ത്രീയുടെ മുഖമല്ല ശരീരമാണ് ഇഷ്ടം എന്ന് പറഞ്ഞു കൊണ്ടാണ് ലിജു കൃഷ്ണ പീഡിപ്പിച്ച'തെന്നും അതിജീവിത പറഞ്ഞു. ആദ്യമായി സിനിമ ചെയ്യുന്ന ഇദ്ദേഹം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളെ കുറിച്ചും മോശമായി പറഞ്ഞു. കേസില്‍ സംവിധായകന്‍ അറസ്‌റ് ചെയ്തിട്ടും സിനിമ റിലീസ് ചെയ്തു. അവന്റെ പേരും ചിത്രവും ക്യാന്‍സല്‍ ചെയ്യപ്പെടേണ്ടതായിരുന്നു വന്നും അതിജീവിത പറഞ്ഞു. 'അവന്‍ മരിക്കും വരെ റേപ്പിസ്‌റ് എന്നേ വിശേഷിപ്പിക്കാനാവൂ' എന്നും പറഞ്ഞാണ് അതിജീവിത അവസാനിപ്പിച്ചത്.

അതിജീവിതയുടെ പരാതിയില്‍ ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്.


 

liju krishna rape case survivor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES