മലയാള സിനിമയില്‍ നായിക-നായകന്മാര്‍ക്കൊപ്പം പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നവരാണ് ബാലതാരങ്ങളും. മികച്ച അഭിനയമാണ് ബാലതാരങ്ങളായി എത്തുന്ന മിടുക്കര്‍ കാഴ്ചവയ്ക്കുന്നത്. അത്തരത്തില്‍ ബാലതാരമായി എത്തിയവരില്‍ പലരുമാണ് പിന്നീട് നായികമാരായി മാറിയതും. മലയാളത്തിലെ മുന്‍നിര നായികമാരായ കാവ്യ, മഞ്ജിമ, കീര്‍ത്തി സുരേഷ്, നിത്യ മേനോന്‍ തുടങ്ങിയവരെല്ലാം ബാല താരങ്ങളായി സിനിമയിലേക്കെത്തി പിന്നീട് നായികമാരായി മാറിയവരാണ്. മലയാളി സിനിമാ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ബാലതാരങ്ങളാണ് ബേബി നിവേദിത ബേബി നിരഞ്ജന എന്നിവര്‍. മമ്മൂട്ടി നായകായ പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാളി സിനിമയിലേക്ക് എത്തിയ ബാല താരമാണ് ബേബി നിവേദിത. ബാലതാരങ്ങളായി കണ്ട നിരഞ്ജനയുടെയും നിവേദിതയുടെയും ഇപ്പോഴത്തെ ചിത്രങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയ ആഘോമാക്കിയിരുന്നു. വളര്‍ന്ന് വലുതായി സുന്ദരിക്കുട്ടികളായിരുന്നു ഇരുവരും. എന്നാലിപ്പോള്‍ നിവേദിതയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. മുടിയൊക്കെ പറ്റെ വെട്ടിയിരിക്കയാണ് നിവേദിത. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
2006ലാണ് ബേബി നിവേദിത സിനിമയിലേക്ക് എത്തുന്നത്. അബുദാബി സെന്റ് ജോസഫ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന നിവേദിത രണ്ടാം ക്ലാസ്സില്‍ പഠിക്കു മ്പോഴായിരുന്നു പളുങ്കില്‍ അഭിനയിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇളയമകളായിട്ടാണ് നിവേദിത അഭിനയിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് ആറു ചിത്രങ്ങളില്‍ മാത്രമാണ് താരം അഭിനയിച്ചത്.ഇതില്‍ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചത് അവ സാന മൂന്നു വര്‍ഷങ്ങളിലായിരുന്നു. മോഹന്‍ലാല്‍, ദിലീപ്, മമ്മൂക്ക, എന്നീ സൂപ്പര്‍ താരങ്ങളെ കൂടാതെ തമിഴില്‍ വിജയ് ചിത്രത്തിലും നിവേദിത അഭിനയിച്ചിരുന്നു. ഭ്രമണം, കാണാകണ്‍മണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാര്‍ഡും നിവേദിതയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ നിവേദിത സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ചേച്ചി ബേബി നിരഞ്ജന സിനിമകളില്‍ സജീവമായിരുന്നു. അവന്‍ ചാണ്ടിയുടെ മകന്‍, തന്‍മാത്ര, കാക്കി, ഭരത് ചന്ദ്രന്‍ ഐ. പി. എസ്, പ്രജാപതി, രാജമാണിക്യം എന്നീ ചിത്രങ്ങളിലാണ് നിരഞ്ജന അഭിനയിച്ചത്.
തന്മാത്രയില്‍ ലാലേട്ടന്റെ ഇളയമകളുടെ വേഷത്തിലെത്തിയ താരം അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍ ഇരുവരും ഇപ്പോള്‍ അഭിനയരംഗത്ത് ഇല്ല. നിവേദിത ഇപ്പോള്‍ അബുദാബിയിലാണ്. അബുദാബിയിലെ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയിലെ ജീവനക്കാരനാണ് നിവേദിതയുടെ അച്ഛന്‍. അച്ഛന്റെ ജോലിത്തിരക്കുകളാണ് നിവേദിതയെ അഭിനയത്തില്‍ നിന്നും അകറ്റാന്‍ കാരണം. എന്നാല്‍ ചെറുപ്പം മുതല്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിക്കുട്ടി ഇങ്ങനെ മാറിയതിന്റെ വിഷമവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.ചിത്രങ്ങളിലൂടെ ഇത് നമ്മുടെ പഴയ ബേബി നിവേദിത എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കില്ല. നിവേദിത ആകെ അഭിനയിച്ചിട്ടുള്ളത് കേവലം ആറ് സിനിമകളില്‍ മാത്രമാണ്. ഇതിനോടകം വനിത, ഏഷ്യനെറ്റ്, സൂര്യ, മാതൃഭൂമി അടങ്ങുന്ന മാധ്യമരംഗത്തെ ഭീമന്മാരുടെ പുരസ്‌കാരങ്ങളും നിവദിത സ്വന്തമാക്കിയിരുന്നു.