അച്ഛന്റെയും മകളുടെയും അവരുടെ സ്വപ്നങ്ങളുടേയും കഥ പറഞ്ഞ ചിത്രമാണ് 'ഡിയര്‍ വാപ്പി'. ലാലും അനഘ നാരായണനും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഫാമിലി എന്റര്‍ടെയ്‌നറായി എത്തിയ സിനിമ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയാണ് ഇപ്പോള്‍ ലാല്‍. ഡിയര്‍ വാപ്പി എന്ന കൊച്ചു സിനിമയെ വലിയ വിജയത്തിലേക്ക് നയിച്ച, ഇരു കൈയും നീട്ടി സ്വീകരിച്ച മലയാളത്തിലെ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു എന്നാണ് ലാല്‍ പറഞ്ഞത്.
അച്ഛന്റെയും മകളുടെയും അവരുടെ സ്വപ്നങ്ങളുടേയും കഥ പറഞ്ഞ് ഷാന്‍ തുളസീദരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ഡിയര്‍ വാപ്പി'. ലാലും അനഘ നാരായണനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഷാന്‍ തുളസീധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള, മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.