Latest News

സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നത് സത്യം, സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടി; അമ്മ കൊള്ള സംഘമല്ല; തുറന്നു പറച്ചിലുമായി ലാലും

Malayalilife
 സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നത് സത്യം, സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടി; അമ്മ കൊള്ള സംഘമല്ല; തുറന്നു പറച്ചിലുമായി ലാലും

ലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് സംവിധായകനും നടനുമായ ലാല്‍. താരസംഘടനയായ അമ്മ കൊള്ള സംഘമല്ലെന്നും ലാല്‍ പ്രതികരിച്ചു. താരസംഘടനയായ അമ്മയില്‍ ആരും കുഴപ്പക്കാരല്ല. സിനിമയില്‍ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്. അതെല്ലായിടത്തും ഉണ്ടെന്നും ലാല്‍ പറഞ്ഞു. നീണ്ട ഷൂട്ടിങ് ദിവസങ്ങളില്‍ ഒന്നിച്ച് ഹോട്ടലില്‍ താമസിക്കേണ്ടിവരുന്ന അവസരങ്ങളില്‍ ഇത്തരം സാഹചര്യം ഉണ്ടായേക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും ആരെയും വെറുതെ വിടരുതെന്നും ലാല്‍ പറഞ്ഞു.

'കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, അന്വേഷിക്കണം. ആരെയും വെറുതെ വിടരുത്. ആരുടെയെങ്കിലും ശത്രുത കൊണ്ടോ കള്ളപ്പരാതികള്‍ കൊണ്ടോ കുറ്റം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടരുത്. മോഹന്‍ലാല്‍ വന്നിരുന്ന് പറഞ്ഞാലും ഇത് തന്നെയാകും പറയുക. സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടി. ആരില്‍ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണ്. ആരെയും നമുക്ക് പൂര്‍ണമായി മനസിലാക്കാനാവില്ല. എല്ലാവരും നല്ലവരാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു.- ലാല്‍ വ്യക്തമാക്കി.

അമ്മയില്‍ ആരും മോശക്കാരല്ല. അവിടെ ആരും കുഴപ്പക്കാരല്ല. 'അമ്മ'യുടെ നേതൃത്വത്തില്‍ ജൂനിയേഴ്സോ സീനിയേഴ്സോ വരട്ടെ. അവിടുത്തെ മീറ്റിങ്ങുകളില്‍ ഒരുപ്രശ്നവും ഉണ്ടാകാറില്ല. സ്വസ്ഥമായി ഇരുന്നാണ് തീരുമാനമെടുക്കുന്നത്. അതല്ലാതെ, ഇങ്ങനെ ചെയ്യാം, ഒരാളെ പൂട്ടാം എന്നു പറയുന്ന കൊള്ള സംഘമൊന്നുമല്ല 'അമ്മ'. അഭിനേതാക്കള്‍ ആരും രാഷ്ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല. അതിന്റേതായ കുഴപ്പങ്ങളും തെറ്റുകളും ഒക്കെയുണ്ടാകും. എന്തുതന്നെയായാലും അവര്‍ മോശക്കാരല്ല.
 
നമ്മുടെ സെറ്റിലൊന്നും നടന്നിട്ടില്ലെങ്കിലും സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട് എന്നത് സത്യമാണ്. അത് എല്ലായിടത്തും ഉണ്ട്. അങ്ങനെ പറഞ്ഞ് ഞാന്‍ കയ്യൊഴിയുന്നതല്ല. അത് എവിടെയും ഉണ്ടാകാന്‍ പാടില്ല. സിനിമയില്‍ ചിലപ്പോള്‍ അത് കൂടുതലാകാം. നീണ്ട ഷൂട്ടിങ് ദിവസങ്ങള്‍, ഒരുമിച്ച് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇതിനുള്ള ചാന്‍സ് കൂടുതലാവാന്‍ സാധ്യതയുണ്ട്.- ലാല്‍ പറഞ്ഞു.

മുകേഷിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ് എന്നാണ് ലാല്‍ പറയുന്നത്. താന്‍ വലിയ രാഷ്ട്രീയക്കാരനല്ല. അവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല. തെറ്റുകാരനാണെങ്കില്‍ അന്വേഷണം നടത്തി അവര്‍ ശിക്ഷിക്കപ്പെടണമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: # ലാല്‍
director lal about hema committy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES