മലയാളത്തില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളും സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. യാത്രകളെ സ്‌നേഹിക്കാറുളള താരം എപ്പോഴും അതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പെറുവിടെ യാത്രയ്ക്കിടയില്‍ കണ്ട ഒരു ചിത്രത്തെക്കുറിച്ച് കുറിക്കുകയാണ് താരം.
പെറുവിലെ ലിമയിലെ മിറാഫ്‌ലോര്‍സ് ജില്ലയില്‍ പസഫിക് സമുദ്രത്തിനരികിലുള്ള 'പാര്‍ക്ക് ഡെല്‍ അമോര്‍' (ലവ് പാര്‍ക്ക്) ലെ ഒരു വലിയ ശില്‍പമാണ് എല്‍ ബെസോ (ദി കിസ്). ശില്‍പിയായ വിക്ടര്‍ ഡെല്‍ഫിനും ഭാര്യയും ചുംബിക്കുന്നതായി ചിത്രീകരിക്കുന്നതാണിത്. പ്രാദേശിക വിവരണങ്ങള്‍ അനുസരിച്ച്, ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം നിലനിര്‍ത്താന്‍ കഴിയുന്ന ദമ്പതികള്‍ക്കായി ജില്ലയിലെ മേയര്‍ ഒരു മത്സരം നടത്തുന്നു (അല്ലെങ്കില്‍ നടത്താറുണ്ട്), ഈ ശില്‍പം ഇത് ആഘോഷിക്കുന്നു. ബാഴ്സലോണയിലെ അന്റോണി ഗൗഡിയുടെ പാര്‍ക്ക് ഗുല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ പാര്‍ക്ക്....'' എന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്