Latest News

റിയലിസ്റ്റിക് സിനിമകള്‍ എന്നുപറയുന്നത് തന്നെ തട്ടിപ്പാണ്; മഹേഷിന്റെ പ്രതികാരത്തില്‍ വലിയ ഡ്രാമയുണ്ട് ; ഡയമണ്ട് നെക്ലസിലെ ഫഹദിന്റെ നെഗറ്റീവ് കഥാപാത്രത്തെ എന്താ ആരും പൊക്കി പറയാത്തത്; തുറന്ന പ്രതികരണവുൂമായി സംവിധായകന്‍ ലാല്‍ജോസ

Malayalilife
 റിയലിസ്റ്റിക് സിനിമകള്‍ എന്നുപറയുന്നത് തന്നെ തട്ടിപ്പാണ്; മഹേഷിന്റെ പ്രതികാരത്തില്‍ വലിയ ഡ്രാമയുണ്ട് ; ഡയമണ്ട് നെക്ലസിലെ ഫഹദിന്റെ നെഗറ്റീവ് കഥാപാത്രത്തെ എന്താ ആരും പൊക്കി പറയാത്തത്; തുറന്ന പ്രതികരണവുൂമായി സംവിധായകന്‍ ലാല്‍ജോസ

ലയാളത്തിലെ റിയലിസ്റ്റിക് സിനിമാ അവതരണത്തിനെതിരെ തുറന്നടിച്ച് സംവിധായകന്‍ ലാല്‍ ജോസ്. ഇന്ന് മലയാള സിനിമ  റിയലിസ്റ്റിക് സിനിമകളുടെ പിന്നാലെയുള്ള ഓട്ടത്തിലാണെന്നും മഹേഷിന്റെ പ്രതികാരത്തില്‍ പോലും ഭയങ്കര ഡ്രാമയുണ്ടെന്നും സംവിധായകന്‍ തുറന്നടിച്ചു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.


റിയലിസ്റ്റിക് സിനിമകള്‍ എന്നുപറയുന്നതുതന്നെ തട്ടിപ്പാണ്. സിനിമ പക്ക റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോകും. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയില്‍ കാണുന്നത്. നാച്വറല്‍ സിനിമയായി ആഘോഷിച്ച 'മഹേഷിന്റെ പ്രതികാര'ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ട്. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെഗറ്റീവ് ഷേഡുള്ള നായകകഥാപാത്രങ്ങളെ ഞാന്‍ നേരത്തേ 'ഡയമണ്ട് നെക്ളസി'ല്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് അവതരിപ്പിച്ച നായകകഥാപാത്രം തന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല.

ഞാന്‍ സംവിധാനംചെയ്ത രസികനും രണ്ടാംഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമകളായിരുന്നു. സത്യത്തില്‍ അത് പിറക്കേണ്ടത് ഇന്നായിരുന്നു. ചെറിയ നെഗറ്റീവ് ഷേഡ്‌സ് ഉണ്ടെങ്കിലും സര്‍വഗുണസമ്പന്നരായ നായകകഥാപാത്രങ്ങളെത്തന്നെയാണ് ഇന്നും മലയാളസിനിമ ആഘോഷിക്കുന്നത്.

lal jose against realistic film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES