മഹേഷിന്റെ പ്രതികാരത്തിലെ വിജിലേഷിനെ കണ്ടവരാരും മറക്കില്ല. ചെറിയ ഒരു സീനിലെ വിജിഷേലിന്റെ കോമഡി പോലും അത്രയ്ക്കാണ് മലയാളികളുടെ മനസില്‍ പതിഞ്ഞത്. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ ശേഷം നിരവധി അവസരങ്ങളാണ് കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപമുള്ള കാരയാട് എന്ന കൊച്ചുഗ്രാമത്തിലെ വിജിലേഷിനെ തേടിയെത്തിയത്. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി മുന്നേറുമ്പോഴും പട്ടിണിയും പരിവട്ടവും ചോര്‍ന്നൊലിക്കുന്ന കൂരയുമായിരുന്നു വിജിലേഷിന്റെ സിനിമയ്ക്ക് മുമ്പുള്ള ജീവിതം. നടന്റെ വിശേഷങ്ങള്‍ അറിയാം.
കാരയാട് എന്ന ഗ്രാമത്തിലെ അച്ഛനും അമ്മയും ചേട്ടനുമാണ് വിജിലേഷിന് ഉള്ളത്. കഷ്ടപാടിന്റെതായിരുന്നു കുട്ടിക്കാലം. കൂലിപ്പണിക്കാരനായ അച്ഛനും അംഗന്‍വാടി ജോലിക്കാരിയായ അമ്മയും ചേട്ടനുമാണ് വീട്ടിലുള്ളത്. ചെറിയ ഓടിച്ച വീടായിരുന്നു. ഒരു മഴക്കാലത്ത് അടുത്തുനിന്ന തെങ്ങ് വീടിന് മുകളില്‍ വീണു വീട് തകര്‍ന്നുപോയി. പിന്നീട് തട്ടിക്കൂട്ടിയ ഒരു ചായ്പ്പിലായിരുന്നു ഇവര്‍ കഴിച്ചുക്കൂട്ടിയത്. പിന്നീട് കുറച്ചുവസ്തുവിറ്റ് ഒറ്റനില വീട് പണിതു. കഷ്ടപാടിന്റെ കാലത്തും മികച്ച വിദ്യാഭ്യാസം വിജിലേഷ് നേടി. അഭിനയവും ഏറെ ഇഷ്ടമായിരുന്നു. നാടകങ്ങളിലൂടെയായിരുന്നു വിജിലേഷ് തിളങ്ങിയിത്. സിനിമയില്‍ അഭിനയിക്കാന്‍ ഏറെ മോഹിച്ചെങ്കിലും ഇങ്ങനെയുള്ള രൂപമുള്ള നിന്നെ ആരാടാ സിനിമയില്‍ എടുക്കുന്നത് എന്ന് പറഞ്ഞായിരുന്നു കൂട്ടുകാരുടെ കളിയാക്കല്‍. ഡിഗ്രിക്ക് ശേഷം തിയറ്റര്‍ ആര്‍ട്‌സില്‍ ഉപരിപഠനം നടത്താന്‍ സംസ്‌കൃത സര്‍വകലാശാലയില്‍ എത്തി. ഇവിടെ ദിലീഷ് പോത്തനുമുണ്ടായിരുന്നു. നാടകങ്ങളിലൂടെ ഇവരുവും പരിചയത്തിലായി. ദിലീഷ് സിനിമ പിടിക്കാന്‍ പോയപ്പോള്‍ തന്നെ പരിഗണിക്കണേ എന്ന് വിജിലേഷ് പറഞ്ഞെങ്കിലും പറ്റിയ റോള്‍ ഇല്ലെടാ എന്നായിരുന്നു ദിലീഷിന്റെ മറുപടി എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ദിലീഷ് വിജിലേഷിനെ വിളിക്കുകയായിരുന്നു
പെങ്ങളെ ശല്യം ചെയ്യുന്നവരെ തുരത്താന്‍ കുങ്ഫു പഠിക്കുന്ന കഥാപാത്രം ആയിരുന്നു വിജിലേഷ് സിനിമയില്‍. ഓഡീഷനില്‍ പക്കാ ആയിരുന്നു. ചിത്രത്തിലെ വിജിലേഷ് ഏറെ കൈയടി നേടി. പിന്നെ വിജിലേഷിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വരത്തന്‍, തീവണ്ടി എന്നീ ചിത്രങ്ങളില്‍ വില്ലനായി. ഗപ്പി, കലി, അലമാര, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി നിരവധി ചിത്രങ്ങള്‍ വിജിലേഷ് ചെയ്തു. സിനിമകള്‍ എത്തിയതോടെ വീട് ഒരു നില കൂടി വിജിലേഷ് പണിതു. മുപ്പത് വയസ് കഴിഞ്ഞതോടെ വീട്ടുകാര്‍ വിജിലേഷിന് കല്യാണം ആലോചിക്കുകയാണ്. അടുത്ത വര്‍ഷം കല്യാണം കാണുമെന്നും വിജിലേഷ് പറയുന്നു.