അഭിമുഖത്തിനിടെ ക്യാമറയെ മറച്ച യുവാവിനെ അടിച്ച് തെലുങ്ക് നടി ലക്ഷ്മി മഞ്ചു. ദുബൈയില്‍ നടന്ന സൈമ അവാര്‍ഡ് ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സൈമ അവാര്‍ഡ്സിന്റെ റെഡ് കാര്‍പെറ്റില്‍ സംസാരിക്കുന്ന ലക്ഷ്മിയെയാണ് വീഡിയോയില്‍ കാണാനാവുക.
അഭിമുഖം തടസപ്പെടുത്തിയ ആളുകള്‍ക്കെതിരെ താരം പ്രതികരിക്കുകയുണ്ടായി. ദുബായിലെ തെലുങ്ക് ആരാധകര്‍ക്ക് ലക്ഷ്മി നന്ദി പറയുന്നുണ്ട്. ഒരാള്‍ അഭിമുഖം തടസപ്പെടുത്തുന്ന തരത്തില്‍ താരത്തിന്റെ മുന്‍പില്‍ കൂടി പോകുമ്പോള്‍ അവര്‍ അയാളുടെ തോളില്‍ അടിക്കുന്നുണ്ട്. ശേഷം നടി സംസാരിച്ചുനില്‍ക്കുമ്പോള്‍ വീണ്ടും ഇത് ആവര്‍ത്തിക്കുന്നുണ്ട്.വേറൊരാള്‍ അത് വഴി കടന്നുപോകുന്നുണ്ട്. അയാളോട് ക്യാമറയ്ക്ക് പിന്നിലൂടെ കടന്നുപോകാനും താരം ആവശ്യപ്പെടുന്നുണ്ട്.
എക്‌സില്‍ പങ്കുവച്ച വീഡിയോക്ക് പതിനായിരക്കണക്കിന് ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചു. താരത്തിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റ മകളാണ് ലക്ഷ്മി മഞ്ജു. മോണ്‍സ്റ്ററിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലെസ്ബിയന്‍ കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചത്.