Latest News

27 വര്‍ഷം കൊണ്ട് ഞാന്‍ ചെയ്തത് 103 സിനിമകള്‍; ഇനിയിപ്പോള്‍ പുള്ളി എന്റെ സീനിയറായിട്ട് മാറും; 'വിവേകാനന്ദന്‍ വൈറലാണ്' ഓഡിയോ ലോഞ്ചില്‍ ഷൈനിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പങ്ക് വച്ചത്

Malayalilife
 27 വര്‍ഷം കൊണ്ട് ഞാന്‍ ചെയ്തത് 103 സിനിമകള്‍; ഇനിയിപ്പോള്‍ പുള്ളി എന്റെ സീനിയറായിട്ട് മാറും; 'വിവേകാനന്ദന്‍ വൈറലാണ്' ഓഡിയോ ലോഞ്ചില്‍ ഷൈനിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പങ്ക് വച്ചത്

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'വിവേകാനന്ദന്‍ വൈറലാണ്' റിലിസിനൊരുങ്ങുകയാണ് . ഇ്ന്നലെയായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ചടങ്ങില്‍ സംസാരിച്ച കുഞ്ചാക്കോ ബോബന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ സിനിമ കൂടിയാണ് വിവേകാനന്ദന്‍ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്

''ഷൈന്‍ അസിസ്റ്റന്റ് ഡയറക്ടറായ നാള്‍ മുതല്‍ എനിക്ക് അവനെ അറിയാവുന്നതാണ്. പിന്നീട് അവന്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് ഒരു നടനായി മാറുകയായിരുന്നു. 'ഗദ്ദാമ' എന്ന സിനിമ ഷൈന്‍ ചെയ്തപ്പോള്‍ ഞാന്‍ അവനെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം അവന്‍ എറ്റവും ഭംഗിയായി തന്നെ ചെയ്തിരുന്നു.

അത് മനസില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു. ഒടുവില്‍ ഷൈന്‍ തന്റെ നൂറാമത്തെ സിനിമയുമായി വന്ന് നില്‍ക്കുമ്പോള്‍, പത്ത് ഇരുപത്തിയേഴ് വര്‍ഷം കൊണ്ട് ഞാന്‍ നൂറ്റിമൂന്നാമത് സിനിമ ആയിട്ടേയുള്ളു എന്നതാണ്. ഇനിയിപ്പോള്‍ പുള്ളി എന്റെ സീനിയറായിട്ട് മാറും എന്നുള്ളതാണ് സത്യം. അതിലും ഒരുപാട് സന്തോഷമുണ്ട്.'' എന്നാണ് കുഞ്ചാക്കോ ബോബന്‍ ഷൈന്‍ ടോം ചാക്കോയെ പറ്റി പറഞ്ഞത്.

കോമഡി- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന വിവേകാനന്ദന്‍ വൈറലാണ് സംവിധായകന്‍ കമലിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും എന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്.

മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്

kunchacko boban talks about shine tom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES