Latest News

ദിവസവും മദ്യപിക്കുന്ന വളര്‍ത്തമ്മ; ഫിറ്റായാല്‍ മര്‍ദ്ദിക്കുന്നത് പതിവ്; തന്നെ അടിച്ചപ്പോള്‍ തിരിച്ചടിച്ചു; എന്റെ അമ്മയേയും കുടുംബത്തേയും അധിക്ഷേപിച്ചു; വിശദീകരണവുമായി വളര്‍ത്തുമകളും; ഷക്കീലയുടെ പരാതിയില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്

Malayalilife
 ദിവസവും മദ്യപിക്കുന്ന വളര്‍ത്തമ്മ; ഫിറ്റായാല്‍ മര്‍ദ്ദിക്കുന്നത് പതിവ്; തന്നെ അടിച്ചപ്പോള്‍ തിരിച്ചടിച്ചു; എന്റെ അമ്മയേയും കുടുംബത്തേയും അധിക്ഷേപിച്ചു; വിശദീകരണവുമായി വളര്‍ത്തുമകളും; ഷക്കീലയുടെ പരാതിയില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്

ടി ഷക്കീലയ്ക്കെതിരെ ആരോപണവുമായി വളര്‍ത്തുമകള്‍ ശീതള്‍. ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ രംഗത്തു വന്നു. ഷക്കീലയെ അടിച്ചെന്ന് ശീതള്‍ സമ്മതിക്കുന്നു. അതിന് കാരണവും നിരത്തുന്നു. വളര്‍ത്തു മകള്‍ ശീതളും കുടുംബവും മര്‍ദിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയിരുന്നു. മര്‍ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്തെന്നാണ് പരാതി. വീട്ടില്‍വച്ച് ഷക്കീലയും ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതള്‍ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റു. ഈ വിഷയത്തിലാണ് ശീതളിന്റെ വിശദീകരണം.

തന്നെ ഷക്കീല അടിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിര്‍ദ്ദേശം അനുസരിച്ച് പ്രശ്നം തീര്‍ത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയിട്ടുണ്ടെന്ന് ശീതള്‍ പറഞ്ഞു.

പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ നിയമ നടപടികള്‍ ഷക്കീല എടുക്കും എന്നാണ് സൂചന. സിസിടിവി പരിശോധന നിര്‍ണ്ണായകമായി. ഇതോടെയാണ് അടിച്ചുവെന്ന് വളര്‍ത്തുമകളും സമ്മതിക്കുന്നത്. വളര്‍ത്തുമകള്‍ ശീതളിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു ഷക്കീല. തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാതി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്‍ദനമേറ്റെന്നും പരാതിയുണ്ട്.

ശീതളും സഹോദരിയും പറയുന്നത് ഇങ്ങനെ

'പതിനഞ്ച് ദിവസം മുമ്പ് ഞാനും അവരും (ഷക്കീല) തമ്മില്‍ വഴക്കുണ്ടായി. അന്ന് തന്നെ ഞാന്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അവരുടെ സഹായി വഴി എന്നെ കോണ്‍ടാക്ട് ചെയ്ത് തിരികെ വീട്ടിലേക്ക് വിളിച്ചു. നിരന്തരമായി വിളിച്ചതുകൊണ്ട് ഞാന്‍ തിരികെ അവരുടെ വീട്ടിലേക്ക് പോയി. പക്ഷെ അവിടെയുള്ള ആരോടും ഞാന്‍ സംസാരിച്ചിരുന്നില്ല. അതില്‍ ഷക്കീലാമ്മയ്ക്ക് ദേഷ്യം വന്നു. ശേഷം എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാനിത് നിരന്തരമായി അവരുടെ വായില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്.

'പരമാവധി പ്രതികരിക്കാതെ ക്ഷമിച്ചു. വീണ്ടും വീട്ടിലേക്ക് ചെന്നപ്പോള്‍ ഇത് തന്നെ ആവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ അവരോട് എതിര്‍ത്ത് സംസാരിച്ചു. രാത്രിയില്‍ മുഴുവന്‍ അവര്‍ മദ്യലഹരിയിലായിരുന്നു. ഞങ്ങള്‍ രണ്ടുപേരും മാത്രമാണ് ആദ്യം വീട്ടിലുണ്ടായിരുന്നത്. പിന്നീട് ഒരു ആന്റി വന്ന് സമാധാനത്തില്‍ സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞു. ആ സംസാരത്തിനിടയിലും എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി അവര്‍ സംസാരിച്ചു. ശേഷം അവര്‍ എന്നെ അടിച്ചു അപ്പോള്‍ ഞാനും തിരിച്ച് അടിച്ചു.

കൂടാതെ നഖം ഉപയോഗിച്ച് ഞാന്‍ മാന്തി. പിന്നാലെ അവരുടെ സുഹൃത്തുക്കള്‍ വന്നു. അതില്‍ ഒരാള്‍ അഡ്വക്കേറ്റാണ്.' 'അവര്‍ എന്നോട് ഷക്കീലമ്മയുടെ കാലില്‍ വീണ് മാപ്പ് ചോദിക്കാന്‍ പറഞ്ഞു. ചെയ്തില്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ട് റിമാാന്റ് ചെയ്യാന്‍ വഴിനോക്കുമെന്നും പറഞ്ഞു. ആദ്യം ഷക്കീലാമ്മയുടെ അഡ്വക്കേറ്റാണ് എന്നെ അടിച്ചത്. എല്ലാ ദിവസവും അവര്‍ (ഷക്കീല) മദ്യപിക്കും. പിന്നെ വഴക്കുണ്ടാക്കും അടുത്ത ദിവസം ആ പ്രശ്നം സോള്‍വാകും. രക്ഷപ്പെടാന്‍ വഴിയില്ലാതെയാണ് അടിക്കേണ്ടി വന്നത്', എന്നാണ് ശീതളും സഹോദരിയും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഷക്കീലയ്ക്കെതിരേയും പരാതി

ഷക്കീലയ്ക്കെതിരേ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷക്കീല തങ്ങളെ ആക്രമിച്ചുവെന്ന് ശീതളിന്റെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതള്‍. ചെറിയ പ്രായം മുതല്‍ ഷക്കീലയാണ് അവരെ ദത്തെടുത്ത് വളര്‍ത്തുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടില്‍ വച്ചാണ് ഷക്കീലയും ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്.

വാക്കുതര്‍ക്കത്തിനിടെ ഷക്കീലയെ മകള്‍ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്നപരിഹാരത്തിനായി വിളിച്ച അഭിഭാഷകയെ ശീതള്‍ അധിക്ഷേപിച്ചു. പിന്നാലെ ഷക്കീലയ്ക്ക് പിന്തുണയുമായി വീട്ടില്‍ എത്തിയതോടെ അഭിഭാഷകയെ ശീതളിന്റെ ബന്ധുക്കള്‍ മര്‍ദിച്ചുവെന്നാണ് ആരോപണം. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പ്രശ്‌നത്തിന് കാരണമായെന്നാണ് സൂചനകളുണ്ടായിരുന്നു.

വളര്‍ത്തുമകള്‍ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേര്‍ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചത് എന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ശീതള്‍ തന്നെ മര്‍ദിച്ച വിവരം ഷക്കീല സുഹൃത്തായ നര്‍മദയോട് പങ്കുവയ്ക്കുകയും തുടര്‍ന്ന് അഭിഭാഷകയായ സൗന്ദര്യയെ അറിയിക്കുകയുമായിരുന്നു. പ്രശ്‌നം സംസാരിച്ച് തീര്‍ക്കുന്നതിനായി സൗന്ദര്യ, ശീതളിനെ ഫോണില്‍ വിളിച്ചപ്പോഴും ഇവര്‍ അധിക്ഷേപിച്ച് സംസാരിച്ചു.

തുടര്‍ന്ന് വീട്ടിലെത്തിയ ശീതളും അമ്മ ശശിയും സഹോദരി ജമീലയും ഷക്കീലയെയും അഭിഭാഷകയെയും ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ശീതള്‍ ട്രേ എടുത്ത് ഷക്കീലയുടെ തലയില്‍ അടിച്ചുവെന്നും ശീതളിന്റെ അമ്മ , സൗന്ദര്യയുടെ കൈ കടിച്ചുമുറിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Read more topics: # ഷക്കീല
kodambakkom shakeela sheethal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES