Latest News

ഒന്നു രണ്ടു സബ്ജറ്റ് കൈയിലുണ്ടായിരുന്നു; നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവര്‍ക്കിടയില്‍  കല്ലുകടിയാകും ഇവരെപ്പോലുള്ളവര്‍; അജഗജാന്തരത്തിന് ശേഷം എഴുതേണ്ട സിനിമ ഉപേക്ഷിക്കുന്നു; കിച്ചു ടെല്ലസിന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
ഒന്നു രണ്ടു സബ്ജറ്റ് കൈയിലുണ്ടായിരുന്നു; നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവര്‍ക്കിടയില്‍  കല്ലുകടിയാകും ഇവരെപ്പോലുള്ളവര്‍; അജഗജാന്തരത്തിന് ശേഷം എഴുതേണ്ട സിനിമ ഉപേക്ഷിക്കുന്നു; കിച്ചു ടെല്ലസിന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

ജഗജാന്തരത്തിന് ശേഷം താന്‍ രചന നിര്‍വ്വഹിക്കേണ്ടിയിരുന്ന ചിത്രം ഔദ്യോഗികമായി ഉപേക്ഷിക്കുകയാണെന്ന് നടന്‍ കിച്ചു ടെല്ലസ്. പ്രോജക്റ്റ് ഓണ്‍ ആയപ്പോള്‍ നിര്‍മ്മാതാവ് നല്‍കിയ അഡ്വാന്‍സ് ചെക്ക് മാറാനാവാതെ ഇപ്പോഴും തന്റെ കൈയില്‍ ഇരിക്കുകയാണെന്നും കിച്ചു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടനും രചയിതാവുമായ കിച്ചു ടെല്ലസിന്റെ പ്രതികരണം.

പോസറ്റ് ഇങ്ങനെ:

''സിനിമാ മേഖലയില്‍ അങ്കമാലി ഡയറീസ് മുതല്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത് വളരെ ആത്മാര്‍ത്ഥമായി തന്നെയാണ്. എല്ലാവരോടും നല്ല രീതിയില്‍ സഹകരിച്ചു പോരുന്ന വ്യക്തിയാണ് ഞാന്‍. അഭിനയത്തിന്റെ ഒപ്പം തന്നെ എഴുത്തും ആരംഭിച്ചതായിരുന്നു. അജഗജാന്തരം എന്ന സിനിമ സൂപ്പര്‍ ഹിറ്റ് ആയതിനുശേഷം രണ്ട് സബ്ജക്ടുകള്‍ എന്റെ കൈവശം ഉണ്ടായിരുന്നു. ഇത് പലരും ആയും ഡിസ്‌കസ് ചെയ്തിരുന്നു. ആ സമയത്ത് ആയിരുന്നു കുരുവി പാപ്പ എന്ന സിനിമ ചെയ്ത ആളുകള്‍ - ജോഷി, അരുണ്‍ എന്നിവര്‍ എന്നെ വന്നു കണ്ടത്. എത്രയും പെട്ടെന്ന് തന്നെ സിനിമ തുടങ്ങണം എന്നായിരുന്നു അവര്‍ പറഞ്ഞത്. നായകനായി അപ്പാനി ശരത്തിനെ കാസ്റ്റ് ചെയ്യുകയും ചെയ്തു.

ഔദ്യോഗികമായി മീറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ എനിക്ക് അഡ്വാന്‍സ് തുക നല്‍കി. ഞാന്‍ ചെക്കുമായി ബാങ്കില്‍ ചെന്നു. പറയുന്ന ദിവസം മാത്രമേ ബാങ്കില്‍ ചെല്ലാവൂ എന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ കുറച്ചു ദിവസം കാത്തിരുന്നിരുന്നു. പതുക്കെ പതുക്കെ പല പല കാരണങ്ങള്‍ പറഞ്ഞുകൊണ്ട് നിര്‍മാതാവ് വന്നു എങ്കിലും ഞാന്‍ എന്റെ ഫ്രീ ടൈം നോക്കി കോട്ടയം വരെ പോയി അവരെ നേരില്‍ കണ്ടു സംസാരിച്ചു എല്ലാം പരിഹരിക്കുകയായിരുന്നു. അപ്പോഴും ചെക്ക് ബാങ്കില്‍ കൊടുക്കേണ്ട ആവശ്യമില്ല എന്നും പണം അക്കൗണ്ട് വഴി അയക്കാം എന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഒരു മാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കയ്യില്‍ തന്നെ ഇരിക്കുകയാണ്.

ഒരു സിനിമ ഓണ്‍ ആയിക്കഴിഞ്ഞാല്‍ എല്ലാവരെയും പോലെ തന്നെ നമ്മളും വലിയ പ്രതീക്ഷയില്‍ ആയിരിക്കും. പണം മാത്രമല്ലല്ലോ പ്രശ്‌നം. മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓണ്‍ ആയി എന്നുള്ളത് തന്നെയായിരുന്നു. എന്നെപ്പോലെ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും ഇതുപോലെയുള്ള ആളുകളെ കൊണ്ട് കഷ്ടമാണ്. ഇവരുടെ ഫോട്ടോ അടക്കം ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്. നാളെ സിനിമ സ്വപ്നം കണ്ടു മുന്നോട്ടു നടക്കുന്ന ചെറുപ്പക്കാര്‍ക്ക് വലിയൊരു കല്ലുകടിയാവും ഇവരെപ്പോലെയുള്ള ആളുകള്‍. ദയവായി എല്ലാവരുടെയും സമയത്തിനും മാനസിക സന്തോഷത്തിനും വിലയുണ്ട് എന്ന കാര്യം മറക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഈ പ്രോജക്ട് ഞങ്ങള്‍ ഔദ്യോഗികമായി ഉപേക്ഷിക്കുകയാണ്'' - കിച്ചു പങ്ക് വച്ചു

 

kichu tellus quits film project

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES