പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന സിനിമയ്ക്കായി സെറ്റിട്ട സ്ഥലം യഥാര്‍ത്ഥത്തില്‍ ദുരിതാശ്വാസ ക്യംപായി. വാട്ടര്‍ ലെവല്‍ എന്ന ചിത്രത്തിനായി ഒരുക്കിയ സെറ്റിട്ട സ്കൂള്‍ ദുരിതാശ്വാസ ക്യാമ്പായപ്പോള്‍ അവിടെത്തിയവരില്‍ ചിത്രത്തിന്‍റെ സംവിധായകന്‍റെ അമ്മയും ഉള്‍പ്പെടും.
ചാഴൂര്‍ സ്വദേശി ജി വിഷ്ണുവാണ് വാട്ടര്‍ ലൈവല്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍. പ്രളയജലമെത്തിയതോടെ വിഷ്ണുവിന്‍റെ അമ്മയും തൃശ്ശൂര്‍ ചാഴൂരിലെ ശ്രീനാരായണ മെമ്മോറിയല്‍ എച്ച് എസ്എസിലെ ക്യാംപില്‍ അന്തേവാസിയായി എത്തി.
എന്നാല്‍ സ്കൂളില്‍ തയ്യാറാക്കിയ ഹെലികോപ്റ്ററിന്‍റെ സെറ്റ് കനത്ത മഴയില്‍ നശിച്ചു പോയി. 281 പേരാണ് ഇപ്പോള്‍ ചാഴൂരിലെ ഈ ക്യാംപിലുള്ളത്.