Latest News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; മത്സരവിഭാഗത്തില്‍ മോഹന്‍ലാലും, ഫഹദും, ജോജു ജോര്‍ജും ജയസൂര്യയും; നാലു ചിത്രങ്ങളുടെ മികവില്‍ ടൊവിനോ തോമസും അങ്കത്തിന്; ആമിയിലൂടെ മഞ്ജുവും കൂടെയിലൂടെ നസ്‌റിയയും മത്സത്തില്‍

Malayalilife
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; മത്സരവിഭാഗത്തില്‍ മോഹന്‍ലാലും, ഫഹദും, ജോജു ജോര്‍ജും ജയസൂര്യയും; നാലു ചിത്രങ്ങളുടെ മികവില്‍ ടൊവിനോ തോമസും അങ്കത്തിന്; ആമിയിലൂടെ മഞ്ജുവും കൂടെയിലൂടെ നസ്‌റിയയും മത്സത്തില്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംസ്‌കാരിക മന്ത്രി എ.കെബാലന്‍ ചലചിത്ര 2018ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. അവസാനറൗണ്ടില്‍ 21 സിനിമകളാണ് മത്സരിക്കുന്നത്. മികച്ച നടന്‍, നടി സിനിമ, സംവിധായകന്‍ തുടങ്ങിയ ഇനങ്ങളിലേക്ക് കടുത്ത മത്സരം തന്നെയാണ് ഇക്കുറി. 

ശ്രീകുമാര്‍ മോനോന്റെ ഒടിയനുമായി മോഹന്‍ലാലും, വരത്തന്‍, ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളുമായി ഫഹദ് ഫാസിലും, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജും, ക്യാപ്റ്റന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളുമായി ജയസൂര്യയും, കുപ്രസിദ്ധ പയ്യന്‍, മറഡോണ, തീവണ്ടി, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളുമായി ടൊവിനോ തോമസും മത്സരരംഗത്തുണ്ട്. 

ആമിയിലൂടെ മഞ്ജു വാര്യര്‍, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തര്‍ എന്നിവരാണ് നടിമാരുടെ പട്ടികയില്‍ മുന്നിലുള്ളത്. ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ എ സണ്‍ഡേ, ഷാജി എന്‍ കരുണിന്റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പോലെ ചില അപ്രതീക്ഷിത സിനിമകള്‍ക്കും അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ട്. കുമാര്‍ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.

Read more topics: # kerala state film award 2018
kerala state film award 2018

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES