മലയാളത്തിന്റെ പ്രിയ നായികയാണ് തെന്നിന്ത്യന്‍ താരം മേനക സുരേഷ്. അമ്മയെ പോല തന്നെ മകള്‍ കീര്‍ത്തിയും തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയാണ്. മലയാളത്തിലും തമിഴകത്തും തെലുങ്കിലും ശ്രദ്ധേയ നായികയായി കീര്‍ത്തി തിളങ്ങുകയാണ്.
ബാലതാരം ആയിട്ടാണ് കീര്‍ത്തി സിനിമയിലേക്ക് എത്തിയത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുബേരന് എന്ന സിനിമയിലൂടെയാണ് കീര്‍ത്തിയുടെ സിനിമാലോകത്തേക്കുള്ള എന്‍ട്രി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായും കീര്‍ത്തി എത്തി.
ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി കീര്‍ത്തി മാറി. ശിവ കാര്ത്തികേയന് ചിത്രത്തിലെ നായികയായതോടെയാണ് തെന്നിന്ത്യയില്‍ കീര്‍ത്തി ഇടം പിടിച്ചത്. ഇപ്പോള്‍
നാനി, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ദസറ. ചിത്രത്തിലെ 'ചംകീല അഗലേശി 'എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആ ഗാനത്തിന് ചുവടുവെക്കുന്ന മേനകയുടെ രണ്ടു വീഡിയോകളാണ് ശ്രദ്ധ നേടുന്നത്. മേനകയ്ക്കൊപ്പം മരുമകന് നിതിന്‍ മോഹനെയും ഒരു വീഡിയോയില്‍ കാണാം. മൂത്തമകള്‍ രേവതി സുരേഷിന്റെ ഭര്‍ത്താവാണ് നിതിന്‍. ഇരുവരും വളരെ മനോഹരമായിട്ടാണ് ഗാനത്തിന് ചുവടുവെക്കുന്നത്.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ ചെറുകുരിയാണ് ദസറ നിര്‍മ്മിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം നിര്‍വഹിച്ച ചിത്രം മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തും.