Latest News

കീര്‍ത്തി സുരേഷ് നായികയായി തമിഴിലെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; കാര്‍ത്തിക് സുബ്ബരാജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ഒരുക്കുന്നത് ഈശ്വര്‍ കാര്‍ത്തിക്;  ദേശീയ പുരസ്‌കാരത്തിന് പിന്നാലെ താരത്തിന് കൈനിറയെ സിനിമ 

Malayalilife

'മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രം തമിഴിലാണ്.

സ്റ്റോണ്‍ ബെഞ്ചിന്റെ ബാനറില്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഈശ്വര്‍ കാര്‍ത്തിക് ആണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

ഭൈരവ ,റെമോ, രജനി മുരുകന്‍ തുടങ്ങിയചിത്രങ്ങള്‍ക്ക് ശേഷംകീര്‍ത്തി സുരേഷ് തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്.

keerthi suresh next tamil movie produced karthik subbaraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES