മഹാനടിക്ക് ശേഷം മിസ് ഇന്ത്യ'യായി കീർത്തി സുരേഷിന്റെ കിടിലൻ മേക്ക ഓവർ; തെലുങ്ക് ചിത്രം മിസ് ഇന്ത്യയിൽ നടിയെത്തുന്നത് തടി കുറച്ച് ഗ്ലാമർ ലുക്കിൽ; ടീസർ കാണാം

Malayalilife
topbanner
മഹാനടിക്ക് ശേഷം മിസ് ഇന്ത്യ'യായി കീർത്തി സുരേഷിന്റെ കിടിലൻ മേക്ക ഓവർ; തെലുങ്ക് ചിത്രം മിസ് ഇന്ത്യയിൽ നടിയെത്തുന്നത് തടി കുറച്ച് ഗ്ലാമർ ലുക്കിൽ; ടീസർ കാണാം

ഹാനടിക്കു ശേഷം മിസ് ഇന്ത്യയായി തെലുങ്കിൽ തിരിച്ചെത്തുകയാണ് കീർത്തി സുരേഷ്. നരേന്ദ്ര നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വ്യക്തമാക്കുന്ന ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.ചിത്രത്തിൽ ഗ്ലാമർ ലുക്കിലാണ് കീർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂറോപ്പിലെ തെരുവിലൂടെ നടക്കുന്ന കീർത്തിയെ ടീസറിൽ കാണാം. ടീസർ സമൂഹമാധ്യമങ്ങളിലും കീർത്തിയുടെ ആരാധകർക്കിടയിലും വൈറലായിരിക്കുകയാണ്.

ദേശീയ പുരസ്‌കാരം നേടിയ മഹാനടിക്ക് ശേഷം കീർത്തി സുരേഷ് അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് മിസ് ഇന്ത്യ.ജഗപതി ബാബു, നവീൻ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ഭാനുശ്രീ മെഹ്‌റ, സുമന്ത്, പൂജിത പൊന്നാട തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഈ ചിത്രത്തിനുവേണ്ടിയാണ് കീർത്തി 15 കിലോ ശരീരഭാരം കുറച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അതേസമയം കീർത്തിയുടെ വേഷത്തെ കുറിച്ചോ ചിത്രത്തിന്റെ റിലീസ് തീയതിയെ കുറിച്ചോ ഒരു വിവരവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ഇതിനു പുറമെ ബോളിവുഡ് അരങ്ങേറ്റത്തിനും

ഒരുങ്ങുകയാണ് കീർത്തി. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. ഇതിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 2020 ജൂണിൽ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.

keerthi suresh miss india title reveal teaser

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES