Latest News

സുറുമയെഴുതിയ മിഴികളെ എന്ന ഗാനമാലപിച്ച് മലയാളികളുടെ മനം കവര്‍ന്ന് ഓസ്‌കര്‍ ജേതാവ് കീരവാണി; ഗിന്നസ് പക്രു നായകനായി എത്തുന്ന മജീഷ്യന്റെ പൂജയ്ക്കായി തിരുവനന്തപുരത്ത് കീരവാണി എത്തിയപ്പോള്‍

Malayalilife
സുറുമയെഴുതിയ മിഴികളെ എന്ന ഗാനമാലപിച്ച് മലയാളികളുടെ മനം കവര്‍ന്ന് ഓസ്‌കര്‍ ജേതാവ് കീരവാണി; ഗിന്നസ് പക്രു നായകനായി എത്തുന്ന മജീഷ്യന്റെ പൂജയ്ക്കായി തിരുവനന്തപുരത്ത് കീരവാണി എത്തിയപ്പോള്‍

സ്‌കര്‍ ജേതാവ് കീരവാണിയ്ക്ക് വന്‍ സ്വീകരണം നല്‍കി തലസ്ഥാനം. മജീഷ്യന്‍എന്ന പുതിയ ചിത്രത്തിന്റെ പൂജയില്‍ പങ്കെടുക്കാനാണ് കീരവാണി എത്തിയത്. ഗിന്നസ് പക്രു ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി മൂന്ന് ഗാനങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്.

ചിത്രത്തിനുവേണ്ടി മൂന്നു ഗാനങ്ങളൊരുക്കുന്ന അദ്ദേഹം പുതിയ സിനിമയ്ക്ക് മലയാളികളുടെ വലിയ പിന്തുണ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
തലസ്ഥാനത്തെത്തിയ കീരവാണിയെ ജനക്കൂട്ടം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. മലയാളത്തില്‍ സുഖം വിവരം തേടിയ കീരവാണി ഖദീജയിലെ മനോഹര ഗാനം പാടി വീണ്ടും മനംകവര്‍ന്നു

ഗിന്നസ് പക്രു മുഖ്യവേഷത്തിലെത്തുന്ന മജീഷ്യന്‍ സിനിമയുടെ പൂജയ്ക്കായാണ് കീരവാണിയും സിനിമാരംഗത്തെ പ്രമുഖരുമെത്തിയത്. വല്യത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേബി ജോണ്‍ വല്യത്താണ് മജീഷ്യന്റെ നിര്‍മാണവും സംവിധാനവും. സാം ശിവ മൂസിക് ബാന്റ് കീരവാണിയ്ക്ക് ഒരുക്കിയ ട്രിബ്യൂട്ടും ശ്രദ്ധേയമായി.

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മരഗതമണി എന്ന പേരില്‍ മലയാളത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ കീരവാണി വീണ്ടും ഇവിടേയ്ക്ക് സംഗീതസംവിധായകനായി എത്തും എന്ന് ആദ്യം അറിയിച്ചത് ശ്രീകുമാരന്‍ തമ്പി ആയിരുന്നു.

എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ആര്‍ആര്‍ആര്‍.ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനമാണ് മികച്ച ഒര്‍ജിനല്‍ സോങ്ങ് വിഭാഗത്തില്‍ ഓസ്‌കര്‍ സ്വന്തമാക്കിയത്. വിജയം നേടിയതിനു ശേഷം ഇതാദ്യമായാണ് കീരവാണി കേരളത്തിലെത്തുന്നത്. ഒട്ടനവധി ആരാധകര്‍ സംഗീത സംവിധായകനെ കാണാന്‍ മാളിലെത്തിയിരുന്നു.

Read more topics: # കീരവാണി
keeravani in a kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES