മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കത്തനാര്' ചിത്രീകരണം ആരംഭിച്ചു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായിട്ടാണ് ചിത്രമെത്തുക.കത്തനാര് ദ വൈല്‍ഡ് സോസറര്‍ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്.
ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവര്‍ത്തകരുടേയും പിന്‍ബലത്തോടെ യാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
36 ഏക്കറില്‍ നാല്‍പ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയിരിക്കുന്നത്. രാജീവന് ആണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
200 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുകയത്രേ. മൂന്നു വര്‍ഷമായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ട്. ആര്.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന. ഇതര ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
കൊറിയന്‍ വംശജന് ജെ.ജെ. പാര്‍ക്ക് ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്. രാഹുല്‍ സുബ്രമണ്യനാണ് സംഗീത സംവിധായകന്. ഛായാഗ്രഹണം - നീല്‍ - ഡി കുഞ്ഞ. എഡിറ്റിംഗ് -റോജിന്‍ തോമസ്. മേക്കപ്പ് - റോണക്സ് സേവ്യര്‍. കോസ്റ്റും ഡിസൈന്‍ - ഉത്തരാ മേനോന്.