Latest News

കാര്‍ത്തിയെ കാണാനായി ജപ്പാനില്‍ നിന്നും ചൈന്നൈയിലെത്തി ആരാധകര്‍; താരത്തിന്റെ ആരാധകരായത് പൊന്നിയന്‍ സെല്‍വന്‍ കണ്ട്; ചിത്രങ്ങള്‍ വൈറലാക്കി ഫാന്‍സുകാരും

Malayalilife
topbanner
കാര്‍ത്തിയെ കാണാനായി ജപ്പാനില്‍ നിന്നും ചൈന്നൈയിലെത്തി ആരാധകര്‍; താരത്തിന്റെ ആരാധകരായത് പൊന്നിയന്‍ സെല്‍വന്‍ കണ്ട്; ചിത്രങ്ങള്‍ വൈറലാക്കി ഫാന്‍സുകാരും

 മണിരത്നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ' പൊന്നിയിന്‍ സെല്‍വന്‍ 2' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി തുടങ്ങി വന്‍താര നിര അണിനിരന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ച വെച്ചിരിക്കുന്നത്. ചിത്ത്രിലെ കാര്‍ത്തിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ചിത്രത്തില്‍ വല്ലവരയന്‍ വന്ദിയതേവന്‍ എന്ന കഥാപാത്രമായാണ് കാര്‍ത്തി വേഷമിട്ടത്. 

പൊന്നിയിന്‍ സെല്‍വന്‍ കണ്ട് ഫ്ളാറ്റായ രണ്ട് ആരാധകരാണ് ഇപ്പോള്‍ കാര്‍ത്തിയെ കാണാനായി എത്തിയിരിക്കുന്നത്. ഇജപ്പാനില്‍ നിന്നുള്ള ആരാധകരാണ് കാര്‍ത്തിയെ കാണാന്‍ എത്തിയത്. നാല് തവണയാണ് ഈ ആരാധകര്‍ പിഎസ് 2 കണ്ടത്.

 തെരുമി കകുബാരി ഫുജിദ, ഇസാവോ എന്‍ഡോ എന്നിവരാണ് കാര്‍ത്തിയെ കാണാന്‍ ജപ്പാനില്‍ നിന്നും ചെന്നൈയില്‍ എത്തിയത്. ' പൊന്നിയിന്‍ സെല്‍വന്‍' നാല് തവണ കണ്ടതിന് ശേഷമാണ് തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ ജപ്പാനില്‍ നിന്നും ആരാധകര്‍ എത്തിയത്. ആരാധകര്‍ക്കൊപ്പമുള്ള കാര്‍ത്തിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാര്‍ത്തി ഫാന്‍ ക്ലബ്ബിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങള്‍ വന്നത്. തന്നെ കാണാന്‍ ജപ്പാനില്‍ നിന്നെത്തിയ ആരാധകരെ കാര്‍ത്തി സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവര്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു. 

ലോക്ക്ഡൗണ്‍ കാലത്താണ് തെരുമിയും ഇസാവോയും കാര്‍ത്തിയുടെ ആരാധകരാകുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ചെന്നൈയിലെത്തിയ ഇരുവര്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചുപോകാനായില്ല.ഈ സമയത്ത് സമയം കളയാന്‍ നിരവധി തമിഴ് ചിത്രങ്ങള്‍ കണ്ടു. തമിഴ് ഭാഷ ആദ്യം വഴങ്ങിയില്ലെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ അത്യാവശ്യം മനസ്സിലാക്കി. അങ്ങനെയാണ് കാര്‍ത്തിയുടെ കൈതി കാണാനിടയായത്. കൈതിയില്‍ കാര്‍ത്തിയുടെ പ്രകടനം കണ്ട് അമ്പരുന്നുവെന്നാണ് ഇരുവരും പറയുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ ഇരുവരും ജപ്പാനിലേക്ക് മടങ്ങിയെങ്കിലും തമിഴ് സിനിമകള്‍ കാണുന്നത് തുടരുകയായിരുന്നു.

karthi with famns in japan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES