Latest News

കുന്ദവിയുടെയും വന്ദിയത്തേവരുടെയും പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ രംഗങ്ങളുമായി ആദ്യ ഗാനം; എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ പൊന്നിയിന്‍  സെല്‍വന്‍ 2ലെ മെലഡി ഗാനം കാണാം

Malayalilife
 കുന്ദവിയുടെയും വന്ദിയത്തേവരുടെയും പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ രംഗങ്ങളുമായി ആദ്യ ഗാനം; എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ പൊന്നിയിന്‍  സെല്‍വന്‍ 2ലെ മെലഡി ഗാനം കാണാം

ണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പില്‍ ആണ് ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍. ഇപ്പോളിതാ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.അഗ നാഗ' എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈയും കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരായന്‍ വന്ദിയത്തേവനും തമ്മിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

റഫീക്ക് അഹമ്മദ് രചിച്ച് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരുന്നത്.പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യും.

'അകമലര്‍ അകമലര്‍ ഉണരുകയായോ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. വിക്രം,കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു ,ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

എ ആര്‍ റഹ്മാന്റെ സംഗീതവും, രവി വര്‍മ്മന്റെ ഛായാഗ്രഹണവും, തോട്ടാധരണിയുടെ കലാ സംവിധാനവും 'പൊന്നിയിന്‍ സെല്‍വ 'നിലെ ആകര്‍ഷക ഘടകങ്ങളാണ്. ലൈക പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച 'പൊന്നിയിന്‍ സെല്‍വന്‍-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും

Aga Naga Lyrical PS2 Tamil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക