Latest News

മാതാപിതാക്കളുടെ ക്ലബ്ബിലേക്ക് പുതുതായി എത്തിയ നയന്‍സിനും വിക്കിക്കും ആശംസകളും സമ്മാനങ്ങളും അയച്ച് കാര്‍ത്തി; സന്തോഷം പങ്കുവെച്ച് വിഘ്നേഷ്

Malayalilife
topbanner
മാതാപിതാക്കളുടെ ക്ലബ്ബിലേക്ക് പുതുതായി എത്തിയ നയന്‍സിനും വിക്കിക്കും ആശംസകളും സമ്മാനങ്ങളും അയച്ച് കാര്‍ത്തി; സന്തോഷം പങ്കുവെച്ച് വിഘ്നേഷ്

മാതാപിതാക്കളുടെ ക്ലബ്ബിലേക്ക് പുതുതായി എത്തിയ നയന്‍സിനും വിക്കിക്കും ആശംസകളും സമ്മാനങ്ങളും അയച്ച് നല്കിയിരിക്കുകയാണ് നടന്‍ കാര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന സന്തോഷവാര്‍ത്ത വിക്കി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. രണ്ട് ആണ്‍കുട്ടികളാണ് താര ദമ്പതികള്‍ക്ക് പിറന്നത്.

ഇപ്പോള്‍ കാര്‍ത്തി അയച്ച് നല്കിയ സമ്മാനങ്ങളുടെ ചിത്രങ്ങള്‍ വിക്കി തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരികിക്കുകയാണ്.ഒക്ടോബര്‍ ഒമ്പതിനാണ് കുഞ്ഞുങ്ങള്‍ പിറന്നത്. നാല് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് താരങ്ങള്‍ക്ക് കുഞ്ഞ് പിറന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയര്‍ന്നിരുന്നു. 

എന്തായാലും വിവാദങ്ങള്‍ക്കൊന്നും വിഘ്നേഷും നയന്‍താരയും മറുപടി നല്‍കിയിട്ടില്ല. ജീവിതത്തിലേക്ക് പുതിയ രണ്ട് പേര്‍ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍.

karthi send WISHESs to nayanthara and vignesh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES