Latest News

കരീനയുടെ യോഗ ചെയ്യുന്നതിനിടെ ചിരിയും കുസൃതിയുമായി ഇളയ മകന്‍; നടിയുടെ  പരിശീലക പങ്കുവച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
കരീനയുടെ യോഗ ചെയ്യുന്നതിനിടെ ചിരിയും കുസൃതിയുമായി ഇളയ മകന്‍; നടിയുടെ  പരിശീലക പങ്കുവച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

ന്റെ വ്യായാമങ്ങളിലൂടെയും ഫിറ്റ്നസ് വിഷയങ്ങളിലൂടെയും ആരാധകരെ വളരെയധികം സ്വാധീനിച്ച താരമാണ് കരീന കപൂര്‍. താരം വിവാഹശേഷം സിനിമയില്‍ സജീവമായി തുടരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. രണ്ടു കുട്ടികളുടെ അമ്മയായ കരീന തന്റെ കുടുംബജീവിതവും അതോടൊപ്പം തന്നെ തന്റെ ഫിറ്റ്നസും എത്ര കൃത്യമായും മനോഹരമായും ആണ് കൊണ്ടുപോകുന്നതെന്ന് അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും തന്നെ വ്യക്തമാണ്.

കരീനയ്‌ക്കൊപ്പം യോഗ പരിശീലിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഇളയ മകന്‍ ജഹാംഗീര്‍ എന്ന ജെയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജെയുടെ കുസൃതി നിറഞ്ഞ ഈ വിഡിയോ പതിവുപോലെ തന്നെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

കരീനയുടെ യോഗ പരിശീലകയായ അന്‍ഷുക പര്‍വാനിയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ യോഗാഭ്യാസമുറകള്‍ ജെ കൗതുകത്തോടെ നോക്കിയിരിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കം. എന്നാല്‍ തുടക്കത്തിലെ കൗതുകം അല്പസമയത്തിനുശേഷം കുസൃതിയായി മാറി. അമ്മയ്ക്ക് അരികിലേക്ക് നീങ്ങി അതേ രീതിയില്‍ യോഗമുറകള്‍ ചെയ്യാന്‍ നോക്കുകയാണ് കുഞ്ഞു ജെ.  

മകന്റെ കുസൃതികണ്ട് അങ്ങേയറ്റം സ്‌നേഹത്തോടെ കരീന കൊഞ്ചിക്കുന്നതും വിഡിയോയില്‍ കാണാം. ഒരാഴ്ചയുടെ തുടക്കം ഇതില്‍ കൂടുതല്‍ മനോഹരമാക്കാനാവില്ല എന്ന അടിക്കുറിപ്പാണ് അന്‍ഷുക പോസ്റ്റിന് നല്‍കിയിരിക്കുന്നത്. സെയ്ഫ് അലി ഖാന്റ സഹോദരിയടക്കം നൂറുകണക്കിന് ആളുകളാണ് ഏറെ ക്യൂട്ടായ ഈ വിഡിയോയ്ക്ക് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. 

വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങളായാലും സാധാരണക്കാരായാലും അമ്മമാരുടെ എല്ലാം അവസ്ഥ ഒന്നുതന്നെയാണ് എന്ന തരത്തില്‍ രസകരമായ പ്രതികരണങ്ങളുമുണ്ട്. ഇന്റര്‍നെറ്റില്‍ ഇന്ന് കണ്ടതില്‍വച്ച് ഏറ്റവും മനംമയക്കുന്ന ദൃശ്യമാണിത് എന്ന് മറ്റുചിലര്‍ കുറിക്കുന്നു. കരീനയുടെയും മകന്റെയും സ്‌നേഹം കണ്ട് ഏറെ സന്തോഷം തോന്നുന്നുവെന്നും കമന്റുകളുണ്ട്.
    
പ്രസവശേഷം സ്ത്രീകളുടെ ശരീരം വീണ്ടും പഴയതുപോലെ ആക്കുന്നതിന് ചെയ്യാവുന്ന വര്‍ക്ക് ഔട്ടുകള്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഗുണങ്ങള്‍ എല്ലാം തന്നെ കരീന തന്റെ ആരാധകര്‍ക്കായി നിരന്തരം പങ്കു വയ്ക്കാറുണ്ട്. ചെറിയ കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് പോലും ഇതെല്ലാം ചെയ്യാമെന്ന് തരത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് താരത്തിന്റെ വീഡിയോകള്‍ എല്ലാം ആരാധകര്‍ക്കുമുന്നില്‍ എത്തുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANSHUKA YOGA (@anshukayoga)

Read more topics: # കരീന കപൂര്‍
kareena kapoor doing yoga with younger son

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES