മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപണ പ്രശംസയും നേടിയ ചിത്രം ബോക്സ് ഓഫീസിലും വന്‍ വിജയം നേടിയിരുന്നു.തീയറ്റര്‍ വിജയത്തിന് പിന്നാലെ ഒടിടിയില്‍ എത്തിയ ചിത്രം ഇവിടെയും വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. ഇതിനിടയില്‍ ഇപ്പോഴിത കണ്ണൂര്‍ സ്‌ക്വാഡ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് കണ്ണൂര്‍ സ്‌ക്വാഡ് പുത്തന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്ലാറ്റ് ഫോമിലൂടെ 2023ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമ എന്ന ഖ്യാതിയാണ് മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ഹോളിവുഡ് ചിത്രങ്ങള്‍ ഉള്‍പ്പെടെ എട്ട് സിനിമകളെ പിന്നിലാക്കിയാണ് കണ്ണൂര്‍ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സീരീസുകളും ഇക്കൂട്ടത്തിലുണ്ട്.
ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ 2023ല്‍ ഏറ്റവും അധികം പേര്‍ കണ്ട ചിത്ര കണ്ണൂര്‍ സ്‌ക്വാഡ് ആണ്. തെലുങ്ക് ചിത്രം സ്‌കന്ദയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്നാം സ്ഥാനത്ത് മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയാണ്.
ഗുഡ് നൈറ്റ്, ആബി71 ഇന്ത്യാസ് ടോപ് സീക്രട്ട് മിഷന്‍, ഗാര്‍ഡിയന്‍സ് ഓഫ് ദി ഗ്യാലക്സി, പിച്ചൈക്കാരന്‍ 2, അവതാര്‍: ദ വേ ഓഫ് വാട്ടര്‍, രോമാഞ്ചം എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് സിനിമകളും സീരീസുകളും.
അതേസമയം നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 2023 സെപ്റ്റംബര്‍ 28ന് ആയിരുന്നു റിലീസ്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി വര്‍ഗീസ്, വിജയരാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. നവംബര്‍ 17ന് ആയിരുന്നു ചിത്രം ഒടിടിയില്‍ എത്തിയത്.