Latest News

1989ല്‍'മഹായാനം' നിര്‍മ്മിച്ച് രാജന് സാമ്പത്തിക നഷ്ടം; നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ മുന്നോട്ട് കൊണ്ട് പോയി; 34 വര്‍ഷങ്ങള്‍ക്ക് ശേഷം മക്കള്‍ക്ക് കൈകൊടുത്ത് മമ്മൂട്ടി;കണ്ണൂര്‍ സ്‌കാഡ് സംവിധായകന്‍ റോബി രാജിന്റെ ഭാര്യയുടെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
 1989ല്‍'മഹായാനം' നിര്‍മ്മിച്ച് രാജന് സാമ്പത്തിക നഷ്ടം; നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ മുന്നോട്ട് കൊണ്ട് പോയി; 34 വര്‍ഷങ്ങള്‍ക്ക് ശേഷം മക്കള്‍ക്ക് കൈകൊടുത്ത് മമ്മൂട്ടി;കണ്ണൂര്‍ സ്‌കാഡ് സംവിധായകന്‍ റോബി രാജിന്റെ ഭാര്യയുടെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത 'കണ്ണൂര്‍ സ്‌ക്വാഡ്' തിയറ്ററുകളില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ആദ്യ ആദ്യദിനങ്ങളില്‍ തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനിടെയില്‍ ചിത്രവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നത്.

1989 ല്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത 'മഹായാനം' എന്ന സിനിമയുടെ നിര്‍മ്മാതാവായ സി.ടി രാജന്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകനായ റോബിയുടെയും, തിരക്കഥാകൃത്ത് റോണിയുടെയും പിതാവാണെന്ന വിശേഷമാണ് വൈറലായി മാറുന്നത്.1989ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവിന്റെ മക്കളാണ് റോണിയും റോബിയും. 

ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും മഹായാനത്തിന് അന്ന് ബോക്‌സ് ഓഫീസില്‍ വിജയിക്കാനായില്ല. നിര്‍മ്മാതാവിന് സാമ്പത്തികമായി വലിയ നഷ്ടം സംഭവിച്ചു. കടക്കെണിയില്‍ പെട്ട് സിനിമ നിര്‍മ്മാണം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നിര്‍മ്മാതാവിന്റെ ഒരു മകന്‍ സംവിധാനം ചെയ്യുകയും മറ്റേയാള്‍ തിരക്കഥയെഴുതി അഭിനയിക്കുകയും ചെയ്യുന്ന ചിത്രം നിര്‍മ്മിച്ച് ആ പഴയ കടം വീട്ടിയിരിക്കുകയാണ് മമ്മൂട്ടി.

സംവിധായകന്‍ റോബിയുടെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.മക്കളായ റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ കുറിപ്പ്. 

ഈ ചിത്രം എന്റെ ഫീഡില്‍ ഇട്ടതില്‍ സന്തോഷം. ഒത്തിരി സ്‌നേഹവും സമ്മിശ്ര വികാരങ്ങളും. 1989ല്‍ മമ്മൂട്ടി നായകനായമഹായാനംഎന്ന ചിത്രം നിര്‍മ്മിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി, ഒടുവില്‍ നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി... 34 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ റോണി തിരക്കഥയെഴുതി, ഇളയവന്‍ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വച്ച് ജീവിതവൃത്തം പൂര്‍ത്തിയാവുന്നു..ഡോ. അഞ്ജു മേരി പോള്‍ കുറിച്ചു.


പൊലീസുകാരുടെ ജീവിതങ്ങളെ അതിശയോക്തിയില്ലാതെ കൃത്യമായ മീറ്ററില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്. ഒപ്പം യൂണിഫോമിനോടും തന്റെ ജോലിയോടും നൂറുശതമാനം ആത്മാര്‍ത്ഥത കാണിക്കുന്ന, നേരവും കാലവും നോക്കാതെ കര്‍മ്മനിരതരായി ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കുള്ള ട്രിബ്യൂട്ട് കൂടിയാണ് ഈ ചിത്രം. 

പുതിയ നിയമം, ഗ്രേറ്റ്ഫാദര്‍, ക്യാപ്റ്റന്‍, വെള്ളം തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമെന്ന പ്രത്യേകതയും കണ്ണൂര്‍ സ്‌ക്വാഡിനുണ്ട്.


 

kannur squad movie rony david raj roby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES