Latest News

എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒരു സുഹൃത്തും ഉണ്ടായിട്ടില്ല; കല്യാണം കഴിക്കുന്നത് കൊണ്ട് നമ്മുടെ നാട്ടില്‍ ചില ഗുണങ്ങളുമുണ്ട്: കനി കുസൃതി

Malayalilife
എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒരു സുഹൃത്തും ഉണ്ടായിട്ടില്ല; കല്യാണം കഴിക്കുന്നത് കൊണ്ട് നമ്മുടെ നാട്ടില്‍ ചില ഗുണങ്ങളുമുണ്ട്: കനി കുസൃതി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കനി കുസൃതി. ഇത്തവണത്തെ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനും കനി അർഹയായിരുന്നു. എന്നാൽ ഇപ്പോൾ  നിയമപരമായ വിവാഹത്തെ കുറിച്ചും അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ചും പറയുകയാണ് നടി. മനുഷ്യര്‍ വിവാഹം ചെയ്യണം എന്നോ ചെയ്യരുതെന്നോ അഭിപ്രായം തനിക്കില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തിലാണ് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. 

മനുഷ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ടു രണ്ടു മൂന്ന് ഉള്‍ക്കാഴ്ചകളാണ് ഇതുവരെയുള്ള ജീവിതത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഒന്ന് നമുക്ക് അടുപ്പമുള്ള ആളുകള്‍ വിശ്വസിക്കാന്‍ പറ്റുന്നവര്‍ ആയിരിക്കും. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഒപ്പം നില്‍ക്കും എന്നു പ്രതീക്ഷിക്കുന്നവര്‍. അത് സുഹൃത്ത് ബന്ധമായലും, കുടുംബം എന്ന് പേരിട്ടു വിളിക്കുന്നതായാലും. പിന്നെ ഒരു ബന്ധമില്ലെങ്കില്‍ പോലും മനുഷ്യ സഹജമായി സഹായിക്കുന്നവര്‍. ബന്ധങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടവരുമുണ്ട്. അവര്‍ക്ക് ഇതിലൊന്നും കാര്യമില്ലെന്ന് തോന്നാം. പക്ഷേ ഭാഗ്യമായിരിക്കാം.

എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒരു സുഹൃത്തും ഒരിക്കലുമുണ്ടായിട്ടില്ല. അച്ഛനും അമ്മയില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ വരെയുള്ള എല്ലാ ബന്ധങ്ങളും വിശ്വാസത്തിന്റെ അടിത്തറയുള്ളതാണ്. വൈകാരികമായി പരസ്പരം കൂടെ നില്‍ക്കാനും എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ നമ്മുടെ തോന്നലുകള്‍ പങ്കുവയ്ക്കാനും പറ്റുന്നവര്‍. അതാണ് ബന്ധങ്ങള്‍ എന്ന് ഞാന്‍ വിചാരിക്കുന്നു.

അച്ഛന്‍ അമ്മ മകള്‍ എന്നതിനപ്പുറം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. മനുഷ്യര്‍ കല്യാണം കഴിക്കണമെന്നോ കഴിക്കരുതെന്നോ എനിക്ക് അഭിപ്രായമില്ല. കല്യാണം കഴിക്കുന്നത് കൊണ്ട് നമ്മുടെ നാട്ടില്‍ ചില ഗുണങ്ങളുമുണ്ട്. സാമ്ബത്തിക സുരക്ഷിതത്വമൊക്കെ അവിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സമ്ബത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും പല വീട്ടിലുമുണ്ടാകില്ല. അത്തരമൊരു സമത്വമൊന്നുമല്ല വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കുള്ളത്. അതെല്ലാവര്‍ക്കും ഒരേ പോലെ കിട്ടണമെന്നുണ്ടെങ്കില്‍ കല്യാണം കഴിക്കുന്നോ ഇല്ലയോ എന്നതൊരു സംഭവമല്ല.

kani kusruthi words about relation ship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക