അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല; അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ; കനി കുസൃതി

Malayalilife
topbanner
അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല; അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ; കനി കുസൃതി

മ്മൂട്ടി -രത്തീന നായികാ നയങ്കന്മാരായി എത്തിയ  ചിത്രം പുഴു സോഷ്യൽ മീഡിയയിൽ  വലിയ ചര്‍ച്ചയാവുകയാണ്.  മമ്മൂട്ടി പുഴുവില്‍ 
കടുത്ത ജാതീയത ഉള്ളില്‍ പേറിയ, സ്വാര്‍ത്ഥനായ കുട്ടനെന്ന കഥാപാത്രത്തെ അതിമനോഹരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.  താരത്തെ പ്രശംസിച്ച് സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ  പുഴുവിലെ മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്ന് പറയുകയാണ് നടി കനി കുസൃതി.

‘അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ. അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി,’ എന്നാണ് കനി ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ മെയ് 12നാണ് പുഴു സോണി ലിവില്‍ റിലീസ് ചെയ്തത്. വലിയ പ്രേക്ഷകപ്രശംസയാണ് റിലീസിന് പിന്നാലെ ചിത്രത്തിന് ലഭിച്ചത്. സോണി ലിവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണില്‍ തുടരുകയാണ് ചിത്രം. റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, കോട്ടയം രമേശ്, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 

Actress kani kusruthi words about mammootty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES