സൂര്യ-സിരുത്തൈ ശിവ ചിത്രം കങ്കുവയുടെ പുതിയ പോസ്റ്ററെത്തി. ദീപാവലിയോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. 10 ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം 2024ലെ വേനലവധിക്ക് തന്നെ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ സൂര്യ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പന്തവുമേന്തി വാദ്യമേളം മുഴക്കുന്ന തന്റെ പോരാളികള്‍ക്ക് നടുവില്‍ നില്ക്കുന്ന സൂര്യയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ദീപാവലി ആശംസകള്‍ക്കൊപ്പമാണ് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പീരിയഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം പത്തു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ത്രീഡിയിലാണ് ചിത്രം പുറത്തിറക്കുക. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാമത്തെ ചിത്രമാണിത്.
സിരുത്തൈ ശിവയാണ് 'കങ്കുവ' സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ദിഷ പഠാനി ആണ് നായിക. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ. ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് നിര്‍മ്മാണം. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്നു. ചിത്രം 2024 ഓടെ തീയേറ്ററുകളിലെത്തും. ബോളിവുഡ് നടന് ബോബി ഡിയോളിന്റെ തമിഴ് പ്രവേശം കൂടിയാണ് 'കങ്കുവ'. കലാസംവിധാനം - മിലന്, സംഭാഷണം മദന്‍ കാര്‍ക്കി, രചന - ആദി നാരായണ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍