Latest News

പ്രമുഖ ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ മാത്രം വാങ്ങിക്കൊണ്ട് പല അന്താരാഷ്ട്ര ബ്രാന്‍ഡുകളുടേയും പോക്കറ്റ് ഞാന്‍ നിറച്ചു;എയര്‍പോര്‍ട്ട്ലുക്ക് നടീനടന്‍മാരുടെ ട്രന്റാക്കിയതിന് പിന്നില്‍ ഞാന്‍ ഒരുപാട് സ്വാധീനം ചെലുത്തി; ഇനി എയര്‍പോര്‍ട്ട് ലുക്കിലുളള വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് കങ്കണ

Malayalilife

യര്‍പോര്‍ട്ട് ലുക്ക് വസ്ത്രം ധരിക്കില്ലെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട്. ബോളിവുഡില്‍ എയര്‍പോര്‍ട്ട് ലുക്ക് ട്രെന്‍ഡിംഗ് ആക്കിയ താരമാണ് കങ്കണ .ഫാഷന്‍ ബ്രാന്റുകളുടെ പോക്കറ്റ് നിറച്ചുകൊണ്ട് താന്‍ ഇത്രയും നാളും മുതലാളിത്തത്തിന്റെ ഇരയായിരുന്നുവെന്ന് തുറന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് കങ്കണ.

2018 മുതല്‍ മുംബയ് വിമാനത്താവളത്തില്‍ വച്ചെടുത്ത താരത്തിന്റെ ഫാഷന്‍ ലുക്കുകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കികൊണ്ടാണ് തുറന്നുപറച്ചില്‍. പാശ്ചാത്യ സ്ത്രീയെ പോലെയാവാന്‍ അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ മാത്രം ഞാന്‍ ധരിച്ചു. പ്രമുഖ ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ മാത്രം വാങ്ങിക്കൊണ്ട് പല അന്താരാഷ്ട്ര ബ്രാന്റുകളുടെയും പോക്കറ്റ് ഞാന്‍ നിറച്ചു. പക്ഷേ അവര്‍ ചെയ്തത് നമ്മുടെ സംസ്‌കാരം നശിപ്പിക്കുക എന്നതാണ്. ഇത്തരം വസ്ത്രങ്ങളും ബാഗുകളും പരിസ്ഥിതിക്ക് എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പോലും ഞാന്‍ നോക്കിയില്ല. 

നടീനടന്‍മാര്‍ എയര്‍പോര്‍ട്ട് ലുക്ക് ട്രെന്റാക്കിയതിന് പിന്നില്‍ ഞാന്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. പട്ടിണിമൂലം എന്റെ നാട്ടില്‍ നെയ്ത്തുകാരും കരകൗശലക്കാരും മരണമടയുന്നു. അതുകൊണ്ട് ഇപ്പോള്‍ ഒരു വസ്ത്രം വാങ്ങിയാല്‍ എത്ര ഇന്ത്യക്കാര്‍ക്ക് പ്രയോജനം കിട്ടുന്നുണ്ടെന്ന് മാത്രമാണ് എന്റെ ആലോചന. കങ്കണയുടെ വാക്കുകള്‍.

kangana ranaut airport look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES