Latest News

കീര്‍ത്തി സുരേഷും, പ്രണവ് മോഹന്‍ലാലും തന്റെ പ്രിയ സുഹൃത്തുക്കള്‍;  തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ സമാധാനം കിട്ടാന്‍ ആദ്യം വിളിക്കാന്‍ തോന്നുന്നത് ദുല്‍ഖറിനെ; കല്യാണി പ്രിയദര്‍ശന് സുഹൃത്തുക്കളെ കുറിച്ച് പറയാനുള്ളത്

Malayalilife
കീര്‍ത്തി സുരേഷും, പ്രണവ് മോഹന്‍ലാലും തന്റെ പ്രിയ സുഹൃത്തുക്കള്‍;  തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ സമാധാനം കിട്ടാന്‍ ആദ്യം വിളിക്കാന്‍ തോന്നുന്നത് ദുല്‍ഖറിനെ; കല്യാണി പ്രിയദര്‍ശന് സുഹൃത്തുക്കളെ കുറിച്ച് പറയാനുള്ളത്

യുവ നടിമാരില്‍ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമായ  'തല്ലുമാല' റിലീസിന് ഒരുങ്ങാന്‍ തയ്യാറെടുക്കാണ്. ഓഗസ്റ്റ് 12 നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനൊ തോമസ് നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി കല്യാണി പങ്ക് വച്ച വിശേഷങ്ങളാണ് വൈറലാകുന്നത്.

കീര്‍ത്തി സുരേഷും, പ്രണവ് മോഹന്‍ലാലും തന്റെ പ്രിയ സുഹൃത്തുക്കളാണെന്നും എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും, തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ സമാധാനം കിട്ടാന്‍ ഏത് സമയത്തും ആദ്യം വിളിക്കാന്‍ തോന്നുന്നതും ദുല്‍ഖറിനെ ആണെന്നാണ് കല്യാണി പറയുന്നത്.

'കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സാണ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്.എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്.,' കല്യാണി പറയുന്നു.

അതേസമയം തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

kalyani priyadarshan new thallumaala-

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES