വെള്ളിത്തിരയെ അലങ്കരിച്ച പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' 900 കോടി സ്വന്തമാക്കി ബ്ലോക്ക്ബസ്റ്ററിലേക്കടുക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രം ചരിത്രം കുറിക്കുമ്പോള്‍ രണ്ടാംവാരത്തിലും മികച്ച പ്രതികരണങ്ങളോടെ കേരളത്തില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യവാരത്തില്‍ 800 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫറര്‍ ഫിലിംസാണ്.2024 ജൂണ്‍ 27നാണ് ചിത്രം തിയറ്റര്‍ റിലീസ്ചെയ്തത്.
മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ഈ ചിത്രത്തില്‍ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോള്‍ നായിക കഥാപാത്രമായ 'സുമതി'യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്‌കിന്‍'നെ കമല്‍ ഹാസനും 'ക്യാപ്റ്റന്‍'നെ ദുല്‍ഖര്‍ സല്‍മാനും 'റോക്‌സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു.
ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.പിആര്‍ഒ: ശബരി.