Latest News

32 വര്‍ഷം മുന്‍പ് താന്‍ പാര്‍വതിയെ താലി ചാര്‍ത്തിയ അതേ നടയില്‍ മകന് വിവാഹിതനായതില്‍ സന്തോഷമെന്ന് ജയറാം; ഡബിള്‍ അമ്മായി അമ്മ ആയിയെന്ന് പാര്‍വതി; വിവാഹം മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് കാളിദാസ്; വിവാഹ റിസംപ്ഷന്‍ 11ന് ചെന്നൈയില്‍

Malayalilife
32 വര്‍ഷം മുന്‍പ് താന്‍ പാര്‍വതിയെ താലി ചാര്‍ത്തിയ അതേ നടയില്‍ മകന് വിവാഹിതനായതില്‍ സന്തോഷമെന്ന് ജയറാം; ഡബിള്‍ അമ്മായി അമ്മ ആയിയെന്ന് പാര്‍വതി; വിവാഹം മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് കാളിദാസ്; വിവാഹ റിസംപ്ഷന്‍ 11ന് ചെന്നൈയില്‍

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു പ്രമുഖതാരം ജയറാമിന്റെ മകന്‍ കാളിദാസിന്റേത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചുനടന്ന വിവാഹത്തില്‍ മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതസഖിയാക്കിയത്. 

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് ജയറാമും പാര്‍വതിയും കടന്ന് പോയത്. ഏഴ് മാസത്തിനുള്ളില്‍ രണ്ട് മക്കളുടെയും വിവാഹമാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് മക്കളും പുതു ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് അച്ഛനും അമ്മയും. കഴിഞ്ഞ മെയിലാണ് മകള്‍ മാളവികയുടെ വിവാഹം ഗുരുവായൂവില്‍ വച്ച് നടന്നത്. ഇപ്പോള്‍ കാളിദാസിന്റെ കല്ല്യാണവും ഇതേ സന്നിധിയില്‍ വച്ച് ഇന്ന് നടന്നിരിക്കുകയാണ്.

ഓരേ വര്‍ഷം രണ്ട് മക്കളുടെയും കല്ല്യാണം നടന്നിതിന്റെ സന്തോഷത്തിലാണ് പാര്‍വതി. ഇരുവരുടെ വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അതിഥികളെ സ്വീകരിക്കുന്നതിന്റെയും മക്കള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുന്നതിന്റെ തിരക്കിലായിരുന്നു താരം. ഒരു വര്‍ഷം തന്നെ ഒരുപാട് ചടങ്ങുകളായെന്നായിരുന്നു പാര്‍വതിയുടെ ആദ്യ പ്രതികരണം. അതിനു ശേഷം രണ്ടു മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടന്നതിന്റെ ഇരട്ടി സന്തോഷം താരം വെളിപ്പെടുത്തി. 'പെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി. ഇരട്ടി സന്തോഷമാണ്. ഡബിള്‍ അമ്മായി അമ്മ ആയി,' പാര്‍വതി പുഞ്ചിരിയോടെ പറഞ്ഞു.

ഏറെ വൈകാരികമായാണ് ജയറാമും പ്രതികരിച്ചത്. വിവാഹത്തിനുശേഷം ഹോട്ടലിലെത്തിയതിന് പിന്നാലെ ജയറാം മകള്‍ മാളവികയേയും മരുമകന്‍ നവനീതിനേയും കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറെ സന്തോഷം നിറഞ്ഞ നിമിഷമാണെന്നും ഒരു മകനേയും മകളേയും കൂടി കിട്ടിയെന്നും ജയറാം പ്രതികരിച്ചു.

32 വര്‍ഷം മുന്‍പ് താന്‍ പാര്‍വതിയെ താലി ചാര്‍ത്തിയ അതേ നടയില്‍ വച്ച് മകന്‍ കാളിദാസും വിവാഹിതനായത് ഭാഗ്യമായി കരുതുന്നുവെന്ന് ജയറാം പറഞ്ഞു.  അന്ന് തന്റെ വിവാഹം കാണാന്‍ ആളുകളെത്തിയ പോലെ കാളിദാസിന്റെയും വിവാഹദിനത്തില്‍ ഒരുപാട് പേരെത്തി. ഈ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നും ജയറാം പറഞ്ഞു.

ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്നത് വാക്കുകളില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അത്രയധികം സന്തോഷമുണ്ട്. പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്റെ കഴുത്തില്‍ താലി ചാര്‍ത്താനായതില്‍ സന്തോഷം. 1992 സെപ്റ്റംബര്‍ ഏഴാം തിയതി പാര്‍വതിയുടെ കഴുത്തില്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് താലി ചാര്‍ത്താന്‍ എനിക്ക് ഭാഗ്യമുണ്ടായി. അന്ന് ഞങ്ങള്‍ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പിന്നീട് പുതിയൊരു അതിഥിയെത്തി, കണ്ണന്‍. പിന്നീട് ചക്കി മോളെത്തി. ഇപ്പോള്‍ രണ്ട് അതിഥികള്‍ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവര്‍ മരുമകനും മരുമകളുമല്ല. മകനും മകളുമാണ്'.

ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ മകന്റേയും മകളുടേയും കല്യാണത്തിന് എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ത്ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം', ജയറാം പറഞ്ഞു.

കാളിദാസ് താലി കെട്ടിയതിന് ശേഷം തരിണിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കരച്ചില്‍ അടക്കാനായില്ല. കാളിദാസ് തരിണിയെ സമാധിനിപ്പിക്കുകയും ചെയ്തു. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് തുടക്കമായി എന്നായിരുന്നു കാളിദാസിന്റെ പ്രതികരണം. 'ഞങ്ങള്‍ 'ലിറ്റില്‍' എന്ന് വിളിക്കുന്ന തരിണിക്കൊപ്പമാണ് ഇനി ജീവിതം. എല്ലാവരും നേരിട്ട് വന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി.'-കാളിദാസ് തരിണിയെ ചേര്‍ത്തുപിടിച്ച് പറഞ്ഞു. 

വിവാഹം മൂലം ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാനെത്തിയവര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കാനും കാളിദാസ് മറന്നില്ല. താരവിവാഹത്തിന് സാക്ഷിയാകാന്‍ ആയിരക്കണക്കിനു പേര്‍ എത്തിയിരുന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിലുണ്ടാകുന്ന തിരക്കിനെക്കാള്‍ അധികമായിരുന്നു ഇന്നത്തേത്. ഈ തിരക്കു മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നതായി കാളിദാസ് പറഞ്ഞു. 

വിവാഹം കാരണം ആദ്യം കുറച്ചു നെര്‍വസ് ആയിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ കയറിയപ്പോള്‍ ആകെയൊരു ശാന്തത തോന്നി. സംതൃപ്തിയുള്ള ഒരു ഫീല്‍. എന്റെ ജീവിതത്തിലെ പുതിയൊരു യാത്രയാണ്. താരിണിക്കൊൊപ്പമുള്ള പുതിയൊരു ഘട്ടമാണ്. ഏകദേശം മൂന്നു വര്‍ഷമായി ഞങ്ങള്‍ക്കു പരസ്പരം അറിയാം. ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരും വന്ന് അനുഗ്രഹിച്ചതില്‍ നന്ദി. ഇത്രയും തിരക്കു കാരണം ഗുരുവായൂര്‍ അമ്പലത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയം കൊണ്ട് ക്ഷമ ചോദിക്കുന്നു. അനുഗ്രഹങ്ങള്‍ക്കു നന്ദി.

ഇനി ഒരുമിച്ച് പോകുന്ന വിദേശയാത്രയെ കുറിച്ചാണ് മാളവിക മനസുതുറന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെല്ലാം യാത്ര പോകുന്നുണ്ടെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും മാളവിക പറഞ്ഞു.

വിവാഹത്തില്‍ ഏറെ ശ്രദ്ധേയമായത് കാളിദാസിന്റെ വസ്ത്രം തന്നെയാണ്. സാധാരണ മലയാളി വരന്‍മാര്‍ ക്രിംനിറത്തിലുള്ള കസവുമുണ്ടാണ് വിവാഹത്തിനു തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കാളിദാസിന്റെ വസ്ത്രം. 

കടുംചുവപ്പില്‍ കസവ് ബോര്‍ഡര്‍ വരുന്ന മുണ്ടായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. ഇതിന് ഇണങ്ങുന്ന രീതിയില്‍ ചുവപ്പു കസവ് മേല്‍മുണ്ടും സ്‌റ്റൈല്‍ ചെയ്തിരുന്നു.പഞ്ചകച്ചം' രീതിയിലായിരുന്നു കാളിദാസ് മുണ്ടുടുത്തത്
പീച്ച് നിറത്തിലുള്ള സാരിയായിരുന്നു താരിണിയുടെ വസ്ത്രം. സാരിക്ക് മാച്ചിങ്ങായി ഹെവി വര്‍ക്കുള്ള പീച്ച് നിറത്തിലുള്ള ബ്ലൗസും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. സാരിയിലും ബ്ലൗസിലും ഗോള്‍ഡന്‍ വര്‍ക്കുകള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു.

രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തില്‍ ഗുരുവായൂരിലായിരുന്നു താലികെട്ട്. ബുധനാഴ്ച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെന്നൈയില്‍ വിവാഹ വിരുന്ന് സംഘടിപ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ച ജയറാം ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷവും നടത്തിയിരുന്നു. 2023 നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.

kalidas jayaram wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക