Latest News

ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍; കാളിദാസിനൊപ്പം നടത്തിയ ദുബായ് യാത്രയുടെ ഓര്‍മ്മകള്‍ പങ്ക് വക്കുന്ന വീഡിയോയുമായി തരിണി;  കാളിദാസ് ജയറാമിന്റെ പ്രണയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Malayalilife
 ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍; കാളിദാസിനൊപ്പം നടത്തിയ ദുബായ് യാത്രയുടെ ഓര്‍മ്മകള്‍ പങ്ക് വക്കുന്ന വീഡിയോയുമായി തരിണി;  കാളിദാസ് ജയറാമിന്റെ പ്രണയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകനായ കാളിദാസ് ബാലതാരമായാണ് സിനിമയില്‍ എത്തിയത്. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ കാളിദാസിന് നിരവധി ആരാധകരുമുണ്ട്. 

സോഷ്യല്‍ മീഡിയയിലൂടെ് തന്റെ പ്രണയിനിയായ തരിണിയെ കാളിദാസ് ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചു നടത്തിയ ദുബായ് യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്ക് വച്ചതോടെയാണ് ഇരുവരുടെയും പ്രണയം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കാളിദാസിന്റെ അമ്മയായ പാര്‍വ്വതിയും സഹോദരി മാളവികയും ചിത്രത്തിനു താഴെ കമന്റുമായും എ്ത്തിയിരുന്നു.

ഇപ്പോളിതാ കാളിദാസിനൊപ്പം ദുബായ് കാഴ്ച്ചകള്‍ കണ്ടു നടക്കുന്ന വീഡിയോ തരിണി ഷെയര്‍ ചെയ്തിരിക്കുകയാണ്. 'ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍' എന്ന അടിക്കുറിപ്പാണ് തരിണി വീഡിയോയ്ക്കു നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കുംആശംസകളുമായി അനവധി പേര്‍ പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.

ഓണാഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി കാളിദാസ് പങ്കുവച്ചിരുന്നു. ചിത്രത്തില്‍ കാളിദാസിനൊപ്പം നില്‍ക്കുന്ന പെണ്‍ക്കുട്ടിയെപ്പറ്റിയുളള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി മോഡലിങ്ങ് മേഖലയില്‍ സജീവമാണ്.22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്.

 

kalidas jayaram and girlfriend tarini

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES