Latest News

പ്രമേഹ ഗുളികയും 12 കുപ്പി ബിയറും ഒരുമിച്ച് അകത്താക്കി; കലാഭവന്‍ മണിയുടെ മരണം സംഭവിച്ചതിന് പിന്നിലെ സത്യം പുറത്ത്

Malayalilife
പ്രമേഹ ഗുളികയും 12 കുപ്പി ബിയറും ഒരുമിച്ച് അകത്താക്കി; കലാഭവന്‍ മണിയുടെ മരണം സംഭവിച്ചതിന് പിന്നിലെ സത്യം പുറത്ത്

ലാഭവന്‍ മണി മരിച്ച് ഏഴു വര്‍ഷം കഴിയവേ നടന്റെ മരണത്തിനു പിന്നിലെ യാഥാര്‍ഥ കാരണം വെളിപ്പെടുത്തയിരിക്കുകയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍. മണിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തിയ പി.എന്‍. ഉണ്ണിരാജന്‍ ഐപിഎസ് ആണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി മണി ഒരു ലിവര്‍ സിറോസിസ് രോഗി ആയിരുന്നു. ലിവര്‍ പൊട്ടിയിട്ട് കഴുത്തിലുള്ള നേര്‍വ്സിന് പലപ്പോഴും ബാന്‍ഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല.

സ്ഥിരമായി രക്തം ഛര്‍ദിക്കും. എങ്കിലും ബിയര്‍ കഴിക്കും. രക്തം ഛര്‍ദിക്കുന്നത് ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12 -13 കുപ്പി ബിയര്‍ ആണ്. മരിക്കുന്നതിന്റെ തലേദിവസമായ മാര്‍ച്ച് 4ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5ാം തീയതിയും വരെ മണി ബീയര്‍ ഉപയോഗിച്ചിരുന്നു. നാലാം തിയതി ഒരു 12 കുപ്പി ബീയര്‍ എങ്കിലും കുടിച്ചിട്ടുണ്ടാകും. സാധാരണ ആളുകളൊക്കെ പറയും മൂത്രം പോകാനും മറ്റുമൊക്കെ ബീയര്‍ കുടിക്കുന്നത് നല്ലതാണെന്ന്. മണി ഉപയോഗിച്ചിരുന്ന ബീയര്‍ കുപ്പിയും മറ്റു ബാറില്‍ നിന്നും എടുത്ത ബീയര്‍ കുപ്പിയും കെമിക്കല്‍ അനാലിസിസിന് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ബീയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ട്. പക്ഷേ ഒരുപാട് ബീയര്‍ കഴിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ പെ
ട്ടെന്ന് കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവര്‍ സിറോസിസ് രോഗി കൂടി ആകുമ്പോള്‍ ഇത് പെട്ടെന്ന് സംഭവിക്കും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്. തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മണി ഇതിന് അഡിക്റ്റ് ആയതുകൊണ്ടാണോ എന്നറിയില്ല, അദ്ദേഹം കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു. അത് അറിയാതെയാണെങ്കിലും മരണം വിലകൊടുത്തു മേടിക്കുന്നതിനു തുല്യമായിരുന്നു അത്.

മാത്രമല്ല, മണി ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റുമായിരുന്നു. മണി ഡയബറ്റിസിനു വേണ്ടി കഴിക്കുന്ന ഒരു ടാബ്ലറ്റ് ഉണ്ട്. ഈ ടാബ്ലറ്റ് ഡോക്ടര്‍ വളരെ നേരത്തേ തന്നെ എഴുതി കൊടുത്തതാണ്. ഈ ടാബ്ലറ്റിനൊപ്പം മദ്യം കഴിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഇവ തമ്മില്‍ രാസപ്രക്രിയ ഉണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കും. രാവിലെയും വൈകിട്ടും ഈ ടാബ്ലറ്റ് മണി കഴിക്കുന്നുണ്ട്. അന്ന് രാവിലെയും മണി ഈ ടാബ്ലറ്റ് കഴിച്ചിരുന്നു. നാലോ അഞ്ചോ വര്‍ഷം മുമ്പ് ഡോക്ടര്‍ എഴുതി തന്ന മരുന്ന് തുടര്‍ച്ചയായി ഇങ്ങനെ ഉപയോഗിക്കും, പിന്നീട് അതിനെപ്പറ്റി ഡോക്ടറോട് അന്വേഷിക്കാന്‍ പോകുകയുമില്ല, സാധാരണ മലയാളികളൊക്കെ ഡോക്ടറെ കാണാന്‍ മടിച്ച് ചെയ്യുന്ന കാര്യമാണിത്.

ഇതോടൊപ്പം തന്നെ മണി ശാരീരികമായി വീക്ക് ആകാന്‍ തുടങ്ങിയിരുന്നു. ചെര്‍പ്പളശ്ശേരിയില്‍ വച്ചാണ് മണി അവസാനമായി പ്രോഗ്രാം ചെയ്തത്. മണി നല്ല ആരോഗ്യമുള്ള ഒരാളായിരുന്നു. ആരോഗ്യം മോശമായപ്പോള്‍ മുതല്‍ മണി ഷര്‍ട്ടിനുള്ളില്‍ ഒന്നോ രണ്ടോ സ്വെറ്റര്‍ പോലുള്ള ബനിയന്‍ ഇട്ടാണ് പുറത്തേക്ക് പോയിരുന്നത്. എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യെങ്കിലും ചെര്‍പ്പളശ്ശേരിയില്‍ മൂന്നു മണിക്കൂറാണ് നിന്ന് പാടിയത്. പക്ഷേ അവിടെ നിന്നു തിരിച്ചു വരുമ്പോള്‍ മണി വല്ലാതെ വീക്കായി തുടങ്ങിയിരുന്നു. ശാരീരികമായി പ്രമേഹം മണിയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. പക്ഷേ മണി പുറത്താരോടും ഇതു പറഞ്ഞിരുന്നില്ല.

kalabhavan mani death reason

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES