ലോകകപ്പ് ഫുട്‌ബോള്‍ മത്സരവേദിയില്‍ റിലീസ് തീയതി പ്രഖ്യാപിച്ച് 'കാക്കിപ്പട; നിരഞ്ജ് മണിയന്‍ പിള്ള രാജു നായകനായി എത്തുന്ന ചിത്രം 23 നു തീയേറ്ററുകളില്‍ 

Malayalilife
 ലോകകപ്പ് ഫുട്‌ബോള്‍ മത്സരവേദിയില്‍ റിലീസ് തീയതി പ്രഖ്യാപിച്ച് 'കാക്കിപ്പട; നിരഞ്ജ് മണിയന്‍ പിള്ള രാജു നായകനായി എത്തുന്ന ചിത്രം 23 നു തീയേറ്ററുകളില്‍ 

വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി 'കാക്കിപ്പട'. ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. 'കാക്കിപ്പട' ക്രിസ്തുമസ് റിലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. 

ഖത്തറിലെ അല്‍ ബായ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ട് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. 

വ്യത്യസ്തമായ പ്രമോഷന്‍ പരിപാടികളിലൂടെ ഇതിനകം തന്നെ 'കാക്കിപ്പട' പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഷെജി വെലിയകത്ത് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്. ചിത്രത്തിന്റെ ഗാനത്തിനും ടീസറിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം.  സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍. ഗാനരചന- ഹരിനാരായണന്‍, ജോയ് തമലം.  കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്‍. മേക്കപ്പ് - പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ്.കെ. സംഘടനം- റണ്‍ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്.<

Read more topics: # കാക്കിപ്പട
kakhippada release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES