സമൂഹമാധ്യമങ്ങളില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് ബോളിവുഡ് നടി കജോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന താരം തന്റെ അക്കൗണ്ടിലെ എല്ലാ പഴയ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുകയാണ്. 'ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്നു. ഒരിടവേള അനിവാര്യമാണ്' എന്ന പോസ്റ്റ് മാത്രമാണ് താരത്തിന്റെ അക്കൗണ്ടിലിപ്പോള്‍ ഉള്ളത്..
ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.ആരാധകരടക്കം നിരവധിപ്പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയിരിക്കുന്നത്.
രേവതി സംവിധാനം ചെയ്ത 'സലാം വെങ്കി'യിലാണ് കജോള്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കജോള്‍ ആണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ജൂണ്‍ 29ന് റിലീസ് ചെയ്യും. കജോള്‍ നായികയാകുന്ന ദ് ഗുഡ് വൈഫ് എന്നൊരു സീരിസ് ഹോട്ട്സ്റ്റാറില്‍ റിലീസിനൊരുങ്ങുന്നുണ്ട്.
അജയ് ദേവ്ഗണ്‍ ആണ് കജോളിന്റെ ഭര്‍ത്താവ്. 1999 ലാണ് ഇരുവരും വിവാഹിതരാകുന്നത്. നൈസ, യുഗ് എന്നിവരാണ് മക്കള്‍.
കജോള്‍ ദേഷ്യപ്പെട്ടുകൊണ്ട് നടന്നുപോകുന്ന ഒരു വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ?ഗമാണോയെന്നും ഒരു വിഭാഗം ചോദിക്കുന്നുണ്ട്.