വിവാദങ്ങള്‍ ഒഴിയാതെ പൃഥ്വിരാജ് ചിത്രം കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ കടുവ'യുടെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ചുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ സംവിധായകന്‍ ജിനു വര്‍ഗീസ് അബ്രഹാമിനും നിര്‍മാതാവ് സുപ്രിയ മേനോന്‍ തുടങ്ങിയവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. തന്റെ കഥ മോഷ്ടിച്ചാണ് ചിത്രം നിര്‍മിച്ചതെന്ന് പരാതിപ്പെട്ടു തമിഴ്‌നാട് സ്വദേശി മഹേഷ് എം സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ നടപടി.
ജൂണ്‍ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാദം എത്തിയത്. ഹര്‍ജിക്കാരന്‍ പാലാ സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
നേരത്തെ കഥയിലെ സാമ്യം ആരോപിച്ച് സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പന്‍' എന്ന ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പൃഥ്വിരാജ് ചിത്രം 'കടുവ'യ്ക്ക് 'ഒറ്റക്കൊമ്പനുമായി സാമ്യമുണ്ടെന്ന് കാണിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.പകര്‍പ്പവകാശ ലംഘന നിയമപ്രകാരമാണ് ജിനു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുരേഷ് ഗോപിയുടെ 250ാം സിനിമയാണിത്.
ഇതിന് പുറമേ കടുവയ്ക്ക് കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നു. കുരുവിനാക്കുന്നില്‍ കുറുവാച്ചന്‍ എന്ന ജോസ് കുറുവാച്ചന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിനെതിരെ കുറുവാച്ചന്‍ തന്നെയാണ് ഹര്‍ജി നല്‍കിയത്. ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. പിന്നീട് സ്റ്റേ കോടതി പിന്‍വലിക്കുകയായിരുന്നു.
വിവേക് ഒബ്‌റോയ്, സംയുക്ത മേനോന്‍, സിദ്ദിഖ്, വിജയരാഘവന്‍, സുദേവ് നായര്‍, സീമ, അര്‍ജുന്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സായ്കുമാര്‍, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവ്, ജനാര്‍ദ്ദനന്‍, പ്രിയങ്ക നായര്‍ , മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങള്‍.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്ന കടുവയുടെ രചന ജിനു വി. എബ്രഹാം നിര്‍വഹിക്കുന്നു. അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.