ബേസില്‍ ജോസഫിനെ നായകനാക്കി മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കഠിന കഠോരമി അണ്ഡകടാഹം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും പ്രേക്ഷകരുടെ പ്രിയ നടന്‍ ബേസില്‍ എത്തുക എന്നാണ് സംവിധായകന്‍ ചിത്രത്തെ പറ്റി പറയുന്നത്.
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ തയ്യാറാവുന്നത്. നൈസാം സലാം നിര്‍മിക്കുന്ന ചിത്രത്തില്‍ പുഴു ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് ആണ് ചിത്രത്തിന്‍രെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്.
സോബിന്‍ സോമന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ നിര്‍മിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ഒരു ഇടവേളക്കു ശേഷം ബേസിലിന്റെ ഫീല്‍ ഗൂഡ് സിനിമയുടെ ദൃശ്യാനുഭവം കാത്തിരിക്കുന്ന പ്രോക്ഷകരിലേക്ക് ജനുവരിയില്‍ ചിത്രമെത്തും.