രാക്കിളിപ്പാട്ടിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജ്യോതികയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് താരത്തിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ പുറത്ത് വന്നിരുന്നു. ജിമ്മില്‍ അതി കഠിനമായ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയില്‍ പ്രോത്സാഹനവുമായി നിരവധി കമന്റുകള്‍ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ മമ്മൂട്ടി ചിത്രത്തിനായി ഉള്ള മേക്കോവര്‍ ആണോ എന്ന രീതിയിലും നിരവധി കമന്റുകള്‍ ആരാധകര്‍ ചോദിക്കുന്നുണ്ട്.
ഈ ജന്മദിനത്തില്‍ ഞാനെനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു,എന്നാണ് തന്റെ ജിം വര്‍ക്കൗട്ട് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ജ്യോതിക കുറിക്കുന്നത്. ജ്യോതികയുടെ പരിശീലകന്‍ മഹേഷ് ഘനേക്കറെയും വീഡിയോയില്‍ കാണാം.
'പ്രായം എന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാന്‍ മാറ്റും,'' എന്നും ജ്യോതിക കുറിക്കുന്നത്. വീഡിയോയില്‍ ബോഡി വെയിറ്റ് ട്രെയിനിംഗിനൊപ്പം ഹൈ ഇന്റന്‍സിറ്റി ട്രെയിനിംഗും പരിശോധിക്കുന്ന ജ്യോതികയെ കാണാം. സ്‌ക്വാട്ട്, ഡെഡ്ലിഫ്റ്റുകള്‍ എന്നിവ പോലുള്ള സംയുക്ത വ്യായാമങ്ങള്‍ അടങ്ങിയ ഫങ്ഷണല്‍ ട്രെയിനിംഗില്‍ ഒന്നിലധികം പേശി ഗ്രൂപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിന് നല്ല കോര്‍ സ്‌ട്രെങ്ത്ത് ആവശ്യമാണ്
എന്തായാലും ജ്യോതികയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതാണ് സിങ്കപെണ്ണ് എന്നാണ് ആരാധകര്‍ പറയുന്നത്.
സിനിമയില്‍ നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു ജ്യോതികയും സൂര്യയും വിവാഹിതരായത്. വിവാഹ ശേഷം മക്കളുടെ കാര്യങ്ങളുമായി തിരക്കിലായിരുന്ന ജ്യോതികയെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിച്ചതും സൂര്യ തന്നെയായിരുന്നു. മാതൃക ദമ്പതികളെന്നാണ് ഇവരെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നതും.