സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉടലെടുത്തതോടെ പ്രതികരണവുമായി ജുഡ് ആന്റണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തനിക്ക് മുടിയില്ലാത്തതില്‍ തനിക്കും കുടുംബത്തിനും വിഷമമില്ല എന്നാണ് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ:
മമ്മൂക്ക എന്റെ മുടിയെ കുറിച്ച് പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍.
ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍.
കഴിഞ്ഞ ദിവസം 2018 എന്ന ജൂഡിന്റെ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് മമ്മൂട്ടി സംവിധായകന്റെ മുടിയെ കുറിച്ച് പറയുന്നത്. ജുഡിന് തലയില്‍ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസര്‍ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ഇത് പിന്നീട് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ ബോഡി ഷെയ്മിങ് നടത്തിയെന്ന് പറഞ്ഞു കൊണ്ട് നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ജൂഡ് തന്റെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കില്‍ പ്രതികരിച്ചത്