Latest News

ഈ ദിവസത്തില്‍ മാത്രമല്ല ജിഷ്ണുവിനെ ഓര്‍ക്കുന്നത്; നീണ്ട 7 വര്‍ഷത്തെ വേര്‍പാട്; നടന്‍ ജിഷ്ണു ഓര്‍മ്മയായി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ കുറിപ്പ് പങ്ക് വച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

Malayalilife
ഈ ദിവസത്തില്‍ മാത്രമല്ല ജിഷ്ണുവിനെ ഓര്‍ക്കുന്നത്; നീണ്ട 7 വര്‍ഷത്തെ വേര്‍പാട്; നടന്‍ ജിഷ്ണു ഓര്‍മ്മയായി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ കുറിപ്പ് പങ്ക് വച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

മ്മള്‍' എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവന്‍. ഇന്ന് ജിഷ്ണു വിട പറഞ്ഞിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ നമ്മളിലൂടെ ത്‌ന്നെ മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ സിദ്ധാര്‍ത്ഥ് ഭരതന്‍ ഓര്‍മ്മകള്‍ പങ്ക് വച്ചിരിക്കുകയാണ്.

ഇരുവരും ഒന്നിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം നമ്മള്‍ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം പങ്കുവച്ചാണ് സിദ്ധാര്‍ത്ഥ് തന്റെ സങ്കടം പങ്കുവച്ചത്. 
'ഈ ദിനത്തില്‍ മാത്രമല്ല പ്രിയപ്പെട്ട ജിഷ്ണുവിനെ സ്മരിക്കുന്നത്... നീണ്ട 7 വര്‍ഷത്തെ വേര്‍പാട്...', എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ജിഷ്ണുവിനെ അനുസ്മരിച്ച് കൊണ്ട് കമന്റ് ചെയ്തത്. 

മലയാളസിനിമയില്‍ ഏറെ തേങ്ങലുണ്ടാക്കിയ ഒരു വേര്‍പാടായിരുന്നു ജിഷ്ണു രാഘവന്റേത്. കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികള്‍ എന്നും ഓര്‍ക്കുന്ന ജിഷ്ണു, ക്യാന്‍സര്‍ രോഗത്തോട് പൊരുതിയാണ് 2016 മാര്‍ച്ച് 25ന് പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി യാത്രയായത്. 

1987 ല്‍ അച്ഛന്‍ രാഘവന്‍ സംവിധാനം ചെയ്തകിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ജിഷ്ണു ക്യാമറയ്ക്ക് മുന്നിലെത്തിയത്. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി ജിഷ്ണുവിനെ കണ്ടത്. രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ജിഷ്ണുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. 

 

jishnu death anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES