Latest News

ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനിച്ച ജയറാം തലസ്ഥാനനഗരിയില്‍; ഭക്ഷണപൊതി വിതരണം ചെയ്തും ആരാധകര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തിയും താരം; സാമൂഹിക പ്രതിബന്ധമായ വിഷയമാണ് പട്ടാഭിരാമന്‍ കൈകാര്യം ചെയ്തതന്നെ് താരം ; സിനിമ ഏറ്റെടുത്ത് തിരുവനന്തപുരത്തുകാര്‍ക്ക് നന്ദി അറിയിച്ച് ബൈജു സന്തോഷും

Malayalilife
 ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനിച്ച ജയറാം തലസ്ഥാനനഗരിയില്‍;  ഭക്ഷണപൊതി വിതരണം ചെയ്തും ആരാധകര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തിയും താരം; സാമൂഹിക പ്രതിബന്ധമായ വിഷയമാണ്  പട്ടാഭിരാമന്‍ കൈകാര്യം ചെയ്തതന്നെ് താരം ; സിനിമ ഏറ്റെടുത്ത് തിരുവനന്തപുരത്തുകാര്‍ക്ക് നന്ദി അറിയിച്ച് ബൈജു സന്തോഷും

രാധകര്‍ക്ക് അപ്രതീക്ഷിത സര്‍പ്രൈസ് നല്‍കി നടന്‍ ജയറാം തിരുവനന്തപുരത്ത്. പട്ടാഭിരാമന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം തിരുവനന്തപുരത്ത് എത്തിയത്. കണ്ണന്‍താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനായി എത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ചിത്രത്തിനേക്കുറിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് ജയറാം അപ്രതീക്ഷിത വിരുന്നൊരുക്കി തീയറ്ററുകളിലേക്ക് എത്തിയത്. ഞയറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു താരം എത്തിയത്. 

സിനിമ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജയറാം തിരുവനന്തപുരത്തെത്തിയതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പട്ടാഭാരമന്‍ അണിയറടീമിനൊപ്പം ജയറാമും ബൈജു സന്തോഷും കണ്ണന്‍ താരമരക്കുളവും എത്തിയിരുന്നു. ഭക്ഷണപൊതികള്‍ വിതരണം ചെയ്തും ആരാധകര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തിയുമാണ് ജയറാം തിരുവനന്തപുരത്തെ കൈയ്യിലെടുത്തത്. സമൂഹം വേരിട്ട വലിയ വിപത്താണ് സിനിമിയലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് ജയറാം പറഞ്ഞു. 

പഴയതലമുറ ഇപ്പോഴും ആയൂര്‍ദൈര്‍ഘ്യത്തില്‍ ജീവിച്ചതിന്റെ കാരണം  അവരുടെ ഭക്ഷണ രീതിയാണ്. ഇനിയുള്ള തലമുറയ്ക്ക് ഇത് എത്രത്തോളം പ്രാവര്‍ത്തിത്തികമാണെന്ന് അറിയില്ലെന്നും ജയറാം പറയുന്നു. കുറച്ചുപേര്‍ക്ക് അന്നം കൊടുക്കാന്‍ കഴിയുകേയപും പ്രേക്ഷകരെ വന്നു കാണാന്‍ കഴിയുകയും ചെയ്തത് തന്‍രെ ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു.  ഹോപ്പ് എന്ന സംഘടനയുമായി ചേര്‍ന്നായിരുന്നു ജയറാം ഭക്ഷണപൊതി വിതരണത്തിന് നേകതൃത്വം നല്‍കിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തിയത്. ഷിലു, എബ്രഹാം മിയ എന്നിവര്‍ നായികമാരായി എത്തിയ ചിത്രത്തില്‍ ബൈജു സന്തോഷ് അടക്കം നിരവധി താരങ്ങളാല്‍ ശ്രദ്ദേയമായിരുന്നു. 

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍വതി നമ്പ്യാര്‍, അനുമോള്‍, തമിഴ് നടന്‍ ജയപ്രകാശ്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍, പ്രേംകുമാര്‍, മാധുരി ബ്രൊഗാന്‍സ, തെസ്നി ഖാന്‍, നന്ദു, ദേവന്‍, സായ് കുമാര്‍, വിജയകുമാര്‍, അബു സലീം, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, സുധീര്‍ കരമന, കലാഭവന്‍ പ്രചോദ്, കെഎസ് ഷാജു, ദിനേശ് പണിക്കര്‍, സതി പ്രേംജി, ഇ.എ രാജേന്ദ്രന്‍, ബാലാജി ശര്‍മ്മ, മായ വിശ്വനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 

jayaram entry trivandram padmanabha theater

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES