ബേസിലും ദര്‍ശനയും ഒന്നിക്കുന്ന ജയ ജയ ജയ ഹേ തിയേറ്ററുകളിലേക്ക്;  ഈ മാസം 28 ന് ചിത്രം റിലീസിന്

Malayalilife
ബേസിലും ദര്‍ശനയും ഒന്നിക്കുന്ന ജയ ജയ ജയ ഹേ തിയേറ്ററുകളിലേക്ക്;  ഈ മാസം 28 ന് ചിത്രം റിലീസിന്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ജയ ജയ ജയ ജയ ഹേ'യുടെ റിലീസ് തീയതി പുറത്തുവിട്ടു. ഒക്ടോബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ചിത്രത്തില്‍ വലിയ താര നിര അണിനിരക്കുന്നുണ്ട്. ദീപാവലി റീലീസായി 'ജയ ജയ ജയ ജയ ഹേ ' തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ചിത്രത്തില്‍ ആനന്ദ് മന്‍മഥന്‍, അസീസ് നെടുമങ്ങാട്,സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റ് താരങ്ങള്‍.കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രംജാനേമനു ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് നിര്‍മ്മാണം.

 


 

jaya Jaya Jaya Jaya Hey release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES