Latest News

വിവാഹം തിരുപ്പതി ക്ഷേത്രത്തില്‍ നടക്കാന്‍ ആഗ്രഹം; ആഡംബര കല്യാണങ്ങള്‍ക്കിടയില്‍ പാരമ്പര്യങ്ങള്‍ക്ക് അനുസരിച്ച് വിവാഹിതയാകണമെന്ന ജാന്‍വിയുടെ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍; താരപുത്രിയുടെ സാരിയുടുത്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
വിവാഹം തിരുപ്പതി ക്ഷേത്രത്തില്‍ നടക്കാന്‍ ആഗ്രഹം; ആഡംബര കല്യാണങ്ങള്‍ക്കിടയില്‍ പാരമ്പര്യങ്ങള്‍ക്ക് അനുസരിച്ച് വിവാഹിതയാകണമെന്ന ജാന്‍വിയുടെ വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍; താരപുത്രിയുടെ സാരിയുടുത്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറല്‍

ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ശ്രീദേവി പിന്നീടാണ് ബോളിവുഡിലെത്തുന്നത്. അധികം വൈകാതെ തന്നെ ശ്രീദേവി ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. പാന്‍ ഇന്ത്യന്‍ എന്ന പേര് പ്രചരണത്തില്‍ വരുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ മുമ്പ് തന്നെ അത്തരത്തില്‍ താരപദവി നേടിയെടുത്ത താരമാണ് ശ്രീദേവി. തന്റെ കരിയറിലെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നതിനിടെയായിരുന്നു ശ്രീദേവിയെ മരണം കവര്‍ന്നെടുക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. ഇപ്പോള്‍ താരത്തിന്റെയും ബോളിവുഡ് ഹിറ്റ് നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍ പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. 

എല്ലാവരില്‍ നിന്നും വ്യത്യസ്തമായി സ്വന്തം വിവാഹം തിരുപ്പതി ക്ഷേത്രത്തില്‍ വെച്ച് നടത്താനാണ് ആഗ്രഹം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരപുത്രി.എന്റെ വിവാഹം പാരമ്പര്യങ്ങള്‍ക്ക് അനുസരിച്ച് തിരുപ്പതി ക്ഷേത്രത്തില്‍ വെച്ച് നടത്താനാണ് ആഗ്രഹം- എന്നാണ് ജാന്‍വി ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടുകാരിയായ ശ്രീദേവി എല്ലാ പിറന്നാള്‍ ദിനങ്ങളിലും തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്ന ഒരാളായിരുന്നു
           
ഇതിനിടെ ജാഹ്നവി പങ്കിട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷേഡ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്്. ചിത്രങ്ങളില്‍ ദേശി സ്‌റ്റൈല്‍ മേക്കപ്പിലും ഡ്രസ്സിംഗിലുമാണ് താരം തിളങ്ങുന്നത്. ''എന്റെ മുടിയില്‍ പൂക്കളും എന്റെ കണ്ണില്‍  കോള്‍ മേക്കപ്പും ?? ?? എന്നെന്നേക്കുമായി സണ്‍സ്‌ക്രീനിലും വിയര്‍പ്പിലും പൊടിയിലും പൊതിഞ്ഞിരിക്കുകയാണ്..  ??..'' എന്ന ക്യാപ്ഷനൊപ്പമാണ് താരം ചിത്രങ്ങള്‍ പങ്ക് വച്ചത്. സാരി സാന്‍സ് ബ്ലൗസ് ട്രെന്‍ഡിലാണ് ജാഹ്നവി തിളങ്ങുന്നത്. ബ്ലൗസില്ലാതെ ഫ്‌ളവര്‍ ഡിസൈന്‍ സാരിയില്‍ പോസ് ചെയ്യുകയാണ് താരം. ഈ രൂപത്തില്‍ താരം ഒരു പഴയകാലത്തിന്റെ ആകര്‍ഷണം പ്രകടിപ്പിക്കുന്നു. അലങ്കോലമായ കിടക്കുന്ന മുടി ഒരു ബണ്ണില്‍ കെട്ടി മുല്ലപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഫ്‌ലോറല്‍ പ്രിന്റഡ് ഡ്രേപ്പിന് ഒരു സ്റ്റേറ്റ്മെന്റ് നെക്ലേസും താരം അണിഞ്ഞിട്ടുണ്ട്.രാജ്കുമാര്‍ റാവുവിനൊപ്പമുള്ള മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് ജാന്‍വി കപൂര്‍ ഇപ്പോള്‍.

ദഡക്കിലൂടെ അരങ്ങേറിയ ജാന്‍വി അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഗോസ്റ്റ് സ്റ്റോരിസിലാണ് ജാന്‍വിയെ പിന്നീട് കണ്ടത്. തുടര്‍ന്ന് വന്ന ബയോഗ്രഫി ചിത്രമായ ഗുഞ്ജന്‍ സക്സേനയിലെ ജാന്‍വിയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. തുടര്‍ന്ന് വന്ന രൂഹി പരാജയപ്പെട്ടുവെങ്കിലും പിന്നെ വന്ന ഗുഡ് ലക്ക് ജെറി കയ്യടി നേടിയിരുന്നു. മിലിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കാണ് മിലി. ബവല്‍ എന്ന ചിത്രമാണ് ജാന്‍വിയുടേതായി അണിയറയിലുള്ളത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor)

janhvikapoor new look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES