അഭിനേതാവ് എന്നതുപോലെ നല്ല ഗായകന് കൂടിയാണ് ഇന്ദ്രജിത്ത്.
ഒരുപാട് ചിത്രങ്ങള്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടന് വീണ്ടും പിന്നണി ഗായകനായിരിക്കുകയാണ്.
നവാഗതനായ സനല്‍ വി. ദേവ് സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രജിത്ത് ഗാനം ആലപിച്ചത്. രഞ്ജിന് രാജിന്റെ സംഗീതത്തിലാണ് പുതിയ ഗാനം.
ഗാനം ആലപിക്കുന്നതിന്റെ സന്തോഷം ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് ആണ് ചിത്രങ്ങള്‍ പങ്ക് വച്ചത്. ചിത്രത്തിലെ നായകനും ഇന്ദ്രജിത്ത് ആണ്. മുല്ലവള്ളിയും തേന്മാവും, ഹാപ്പി ഹസ്ബന്‍ഡ്സ്, നായകന്, ചേകവര്‍, അരികില്‍ ഒരാള്‍, മസാല റിപ്പബ്ളിക്, ഏഞ്ചല്‍സ്, അമര്‍ അക്ബര്‍ അന്തോണി, മോഹന്‍ലാല്‍, ആഹാ എന്നീ ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് ഗാനം ആലപിച്ചിട്ടുണ്ട്. നൈല ഉഷ, ബാബുരാജ്, സരയുഎന്നിവരും കുഞ്ഞമ്മിണീസ് ഹോസ്പിറ്രലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മ
ലയാളം, തെലുങ്ക്, ഭാഷകളില്‍ എത്തുന്ന ചിത്രം ഫാന്റിസിയും ഹ്യൂമറും ചേരുന്ന രസകരമായ കഥയാണ് .