മലയാളത്തിലെ മികച്ച നടന്മാരുടെ നിരയില്‍ മുന്നിലുളള താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. നായക വേഷങ്ങളേക്കാള്‍ കൂടുതല്‍ കാരക്ടര്‍ റോളുകളിലാണ് നടന് തിളങ്ങിയത്. നായകനായും സഹനടനായും വില്ലന്‍ റോളുകളിലുമെല്ലാം സിനിമകളില്‍ താരത്തെ പ്രേക്ഷകര്‍ കണ്ടു. കുറച്ച് നാളുകളായി കാരക്ടര്‍ റോളുകളിലാണ് ഇന്ദ്രജിത് പ്രേക്ഷക പ്രശംസ നേടിയത്. ഇപ്പോള്‍ സ്വകാര്യ റേഡിയോയിലെ പരിപാടിയ്ക്കിടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് താരം.
യാത്രകളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് താരം ജപ്പാന് സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ മറക്കാനാവാത്ത അനുഭവം ആണ് പങ്ക് വച്ചത്. വീണ്ടും സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള ഇടം ജപ്പാനില്‍ 2017-ല്‍ ജപ്പാനില്‍ കൊയോട്ടോ എന്ന സ്ഥലത്തുവെച്ച് മറക്കാനാവാത്ത ഒരു അനുഭവമുണ്ടായതുമാണ് നടന് പങ്ക് വച്ചത്.ഗോള്‍ഡന്‍ പവലിയന് എന്നൊരു ഉദ്യാനം അവിടെയുണ്ട്. കൂടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ടാക്സിയിലാണ് അങ്ങോട്ടേക്ക് പോയത്. ഗോള്‍ഡന്‍ പവലിയനടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ആദ്യം പുറത്തിറങ്ങിയത് ഞാനായിരുന്നു.
ടാക്സി നിര്‍ത്തിയതിന്റെ എതിര്‍വശത്തായി ഒരു ട്രാഫിക് സിഗ്നലുണ്ടായിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ ഒരാള്‍ റോഡ് ക്രോസ് ചെയ്ത് വരുന്നു. മുകേഷ് അംബാനിയെപ്പോലെയുണ്ടല്ലോ എന്ന് തോന്നി. അടുത്തെത്തിയപ്പോള്‍ അദ്ദേഹമാണെന്ന് വ്യക്തമായി. ഞാന്‍ ഇന്ത്യക്കാരനാണെന്ന് തോന്നി അദ്ദേഹം ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങള്‍ ഫോട്ടോയെടുക്കുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. അദ്ദേഹവും ഗോള്‍ഡന്‍ പവലിയന് കാണാന്‍ വന്നതായിരുന്നു. നാട്ടിലായിരുന്നെങ്കില്‍ ചിലപ്പോള്‍ കാണാന്‍ പറ്റില്ലായിരുന്നു. കുടുംബത്തോടൊപ്പമാണ് അദ്ദേഹം എത്തിയത്' - ഇന്ദ്രജിത്ത് പറഞ്ഞു.
അംബാനിയുമൊത്തുള്ള ചിത്രം താരം മുന്‍പ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നെങ്കിലും അദ്ദേഹവുമൊത്തുള്ള സെല്‍ഫിക്ക് പിന്നിലെ കഥ ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന എമ്പുരാനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. എമ്പുരാനില്‍ ഏത് വന്മരമാണ് വീഴാന്‍ പോകുന്നതെന്ന് മുരളി ഗോപിയോടുചോദിക്കണം. അതിന്റെ കഥയേക്കുറിച്ചൊന്നും എനിക്കറിയില്ല. ഗോവര്ധന് എന്ന കഥാപാത്രം അതിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ലൂസിഫറിലുണ്ടായിരുന്ന പല കഥാപാത്രങ്ങളും എമ്പുരാനിലുമുണ്ടെന്നാണ് വിശ്വസിക്കുന്നത്. തിരക്കഥ അവസാനഘട്ടത്തിലാണ്. അതുകഴിഞ്ഞിട്ട് ഇരിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. ഉടന്‍ തന്നെ താന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രതീക്ഷിക്കാമെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
പത്താം വളവാണ് ഇന്ദ്രജിത് സുകുമാരന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, അദിതി രവി ഉള്‍പ്പടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് ഇന്ദ്രജിത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.കൂടാതെ അനുരാധ ക്രൈം നമ്പര്‍ 59/2019, മോഹന്‍ദാസ്, തീര്‍പ്പ്, റാം, നരകാസുരന് ഉള്‍പ്പടെയുളള സിനിമകളും നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നു.