നടി ഇല്യാനയ്ക്ക് കൂട്ടായി ആണ്‍കുഞ്ഞെത്തി; കോവ ഫീനീക്‌സ് ഡോളന്‍ എന്ന പേരും കുഞ്ഞിന്റെ ചിത്രവും പങ്കിട്ട് നടി

Malayalilife
നടി ഇല്യാനയ്ക്ക് കൂട്ടായി ആണ്‍കുഞ്ഞെത്തി; കോവ ഫീനീക്‌സ് ഡോളന്‍ എന്ന പേരും കുഞ്ഞിന്റെ ചിത്രവും പങ്കിട്ട് നടി

ടി ഇല്യാന ഡിക്രൂസ് അമ്മയായി. കുഞ്ഞിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് ഇല്യാന ഈ വിവരം പോസ്റ്റ് ചെയ്തത്. കോയ ഫീനിക്സ് ഡോളന്‍ എന്നാണ് ഇല്യാനയുടെ മകന്റെ പേര്. കുഞ്ഞു പിറന്നതിലെ സന്തോഷം വാക്കുകളിലൊതുക്കാന്‍ സാധിക്കുന്നില്ല എന്ന് ഇല്യാന ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനില്‍ കുറിച്ചു. സിനിമാ താരങ്ങളും ആരാധകരും ഇല്യാനയ്ക്ക് ആശംസയുമായെത്തി. 

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഗര്‍ഭിണിയാണ് എന്ന വിവരം ഇല്യാന വെളിപ്പെടുത്തിയത്. അപ്പോഴേക്കും പലരും കുഞ്ഞിന്റെ പിതാവാര് എന്ന് ചോദ്യവുമായെത്തി.   ഇപ്പോള്‍ കുഞ്ഞിന്റെ പേര് വെളുപ്പെടുത്തിയതോടെ ഇല്യാന വിവാഹിതയാണോ, ഭര്‍ത്താവുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി. കുറച്ചു നാളുകള്‍ക്ക് മുന്‍പ് തന്റെ പങ്കാളിയുടെ മുഖം ഇല്യാന വെളിപ്പെടുത്തിയിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയക്കും ആരാധകര്‍ക്കും ലഭിക്കുന്ന സൂചനയും. മൈക്കിള്‍ ഡോളന്‍ എന്നാണ് ഇല്യാനയുടെ ഭര്‍ത്താവിന്റെ പേരെന്ന് ചില റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ഇല്യാന ഗര്‍ഭിണി എന്ന് പ്രഖ്യാപിച്ചത് ഏപ്രില്‍ മാസത്തില്‍ ആയിരുന്നുവെങ്കില്‍, മെയ് മാസത്തില്‍ ഇവര്‍ വിവാഹിതരായി എന്നും പറയപ്പെടുന്നു. പക്ഷെ ഇതിന്റെ വിവരങ്ങള്‍ ഒന്നും തന്നെ ഇല്യാന എവിടെയും പോസ്റ്റ് ചെയ്തിരുന്നില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവുമില്ല.

ileana dcruz baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES