മലയാളികളുടെ ഗാനഗന്ധവര്‍വ്വനാണ് യേശുദാസ്. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പാട്ട് ഒരുവട്ടമെങ്കിലും പാടാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസും പിന്നണി ഗാനരഗംത്ത് സജീവമാണ്. തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പങ്കുവച്ചിരിക്കയാണ് വിജയ് യേശുദാസ്. മലയാള സിനിമയില്‍ പിന്നണി ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും ഇനി മലയാള സിനിമയില്‍ പാടില്ലെന്നും പ്രഖ്യാപിച്ചിരിക്കയാണ് വിജയ് യേശുദാസ്. തമിഴിലും തെലുങ്കിലും ലഭിക്കുന്ന അംഗീകാരം മലയാളത്തില്‍ ലഭിക്കുന്നില്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.
പിതാവ് വയേശുദാസിനും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിജയ് യേശുദാസ് പറയുന്നു. മലയാള പിന്നണി ഗാന മേഖലയിലേക്ക് വിജയ് യേശുദാസ് വന്ന് 20 വര്‍ഷം തികയുബോളാണ് പുതിയ തീരുമാനം.മൂന്നു തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയ് യേശുദാസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജോസഫ് എന്ന ചിത്രത്തിലെ 'പൂമുത്തോളെ' എന്ന ഗാനത്തിലൂടെയായിരുന്നു മൂന്നാമത്തെ സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടിയത്. ഗായകനെന്നതിനു പുറമെ അഭിനേതാവും വിജയ് മലയാള സിനിമയില്‍ തന്റെ സാന്നിധ്യയം അറിയിച്ചിട്ടുണ്ട്. തമിഴില്‍ സിനിമയിലും അദ്ദേഹം അഭിനേതാവ് തിളങ്ങിയിട്ടുണ്ട്.
2000 ല്‍ ആയിരുന്നു വിജയ് യേശുദാസ് മലയാള സിനിമയില്‍ ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2017 ല്‍ നിവേദ്യത്തിലെ 'കൊടുക്കുഴല്‍ വിളികേട്ടോ...' എന്ന ഗാനത്തിലൂടെയാണ് ആദ്യമായി സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് സ്വന്തമാക്കുന്നത്. 2012 ല്‍ ഗ്രാന്റ് മാസ്റ്ററിലെ അകലെയോ നീ എന്ന പാട്ടിലൂടെ രണ്ടാം തവണയും സംസ്ഥാന പുരസ്‌കാരം നേടി. മലയാളത്തില്‍ കൂടാതെ തമിഴ്, തെലുഗ്, കന്നഡ സിനിമകളിലും ബോളിവുഡിലും തിരക്കുള്ള ഗായകനാണ് ഇപ്പോള്‍ വിജയ് യേശുദാസ്.