Latest News

ഹൃത്വിക് റോഷനും കാമുകി സബയും വിവാഹത്തിനൊരുങ്ങുന്നു; നവംബറില്‍ ബോളിവുഡ് താരത്തിന്‌ രണ്ടാം വിവാഹമെന്ന് സൂചന; വീണ്ടും താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്

Malayalilife
ഹൃത്വിക് റോഷനും കാമുകി സബയും വിവാഹത്തിനൊരുങ്ങുന്നു; നവംബറില്‍ ബോളിവുഡ് താരത്തിന്‌ രണ്ടാം വിവാഹമെന്ന് സൂചന; വീണ്ടും താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. കാമുകി സബ ആസാദുമായാണ് ഹൃതിക് റോഷന്‍ വിവാഹിതനാകുക. 2023 നവംബറില്‍ ആയിരിക്കും ഹൃത്വിക് റോഷന്റെ വിവാഹം എന്നുമാണ് റിപ്പോര്‍ട്ട്. 

ഏറെ നാളായി ലിവിംഗ് റിലേഷിപ്പിലാണ് ഇരുവരും.മുംബെയ് ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ പണികഴിപ്പിച്ച ആഡംബര വസതിയുടെ ഇന്റീരിയര്‍ ജോലികള്‍ പൂര്‍ത്തിയാകുന്ന തിരക്കിലാണ് ഹൃതികും സബയും .ഇതിനുശേഷമാണ് വിവാഹം. മന്നത്ത് എന്ന പേരിലുള്ള കെട്ടിടത്തിന്റെ മൂന്നു നിലകളിലായാണ് അപ്പാര്‍ട്ട്മെന്റുകള്‍ സ്ഥിതിചെയ്യുന്നത്.

ട്വിറ്ററിലൂടെയാണ് ഹൃതിക്കും സബയും പരിചയപ്പെടുന്നത്. ഹൃത്വികന്റെ രണ്ടാം വിവാഹമാണ്. മാതൃകാ ദമ്പതികളെന്ന് വിശേഷിപ്പിച്ചിരുന്ന ഹൃതിക റോഷനും സൂസൈയ്ന്‍ ഖാനും പതിനാലു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു വിരാമമിട്ടത് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഇരുവരും വീണ്ടും ഒരുമിക്കുമെന്ന് വാര്‍ത്തകള്‍ ഇടക്കാലത്ത് ഉയര്‍ന്നെങ്കിലും ഉണ്ടായില്ല. 

മക്കളായ ഹ്രിദാനും ഹ്രിഹാനുവേണ്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു.അതേസമയം സോണി ലിവില്‍ സ്ട്രീം ചെയ്യുന്ന റോക്കറ്റ് ബോയ്സ് സീരിസില്‍ ആണ് സബ അവസാനം അഭിനയിച്ചത്. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദീ റീമേക്കാണ് അവസാനം റിലീസ് ചെയ്ത ഹൃതിക് ചിത്രം. 

അടുത്തിടെ ഫൈറ്ററിന്റെ ഷൂട്ടിങ്ങിനായി ഹൃത്വിക്കിനെ യാത്രാക്കാന്‍ സബ എയര്‍പോര്‍ട്ടില്‍ എത്തുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

hrithik Roshan Saba Azads marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES